കൊൽക്കത്ത: ബംഗാളിൽ ബിജെപി റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യാൻ സാധിച്ചില്ല.
കനത്ത മൂടൽമഞ്ഞാണ് പ്രതിസന്ധിയായത്. തുടർന്ന് ഹെലികോപ്റ്റർ കൊൽക്കത്ത വിമാനത്താവളത്തിലേക്ക് തിരികെ പോയി.
നേരിട്ട് റാലിയെ അഭിസംബോധന ചെയ്യാൻ സാധിക്കാത്തതിൽ ജനത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി, പിന്നീട് വിർച്വലായി യോഗത്തിൽ പങ്കെടുത്തു.
എസ്ഐആറിനെ മമത ബാനർജി എതിർക്കുന്നത് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണെന്ന് പ്രധാനമന്ത്രി
നാദിയ ജില്ലയിലെ തഹർപുറിൽ റാലിയിൽ പങ്കെടുക്കാൻ ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി കൊൽക്കത്തയിൽ എത്തിയത്. കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ തഹർപുറിൽ എത്താനായിരുന്നു ശ്രമം.എന്നാൽ കാലാവസ്ഥ തിരിച്ചടിയായതോടെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ വന്ന വഴി തിരികെ പോയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
