മലപ്പുറം: വെള്ളാപ്പള്ളിക്കൊപ്പം മുഖ്യമന്ത്രി യാത്ര ചെയ്തതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആര്‍ക്കും ആരോടൊപ്പവും യാത്ര ചെയ്യാം. അതില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
വെള്ളാപ്പള്ളിയോടോ മുഖ്യമന്ത്രിയോടോ ഒരുമിച്ച് യാത്ര ചെയ്യരുതെന്ന് പറയാന്‍ സാധിക്കില്ല. ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ലാഭ നഷ്ടങ്ങള്‍ അവര്‍ തന്നെ അനുഭവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വെള്ളാപ്പള്ളിയുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും സിപിഐഎമ്മിന് മുസ്ലീം വിരുദ്ധ നിലപാടുള്ളതായി അറിയില്ലെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
അതേസമയം സമസ്തയുടെ നൂറാം വാര്‍ഷിക രാജ്യന്തര സമ്മേളനം ഫെബ്രുവരിയില്‍ നടക്കും. ശതാബ്ദി സന്ദേശ യാത്ര ഇന്നലെ നാഗര്‍കോവിലില്‍ നിന്ന് തുടങ്ങി മംഗലാപുരത്ത് അവസാനിക്കും. ഇന്ന് പുത്തരിക്കണ്ടത് മുഖ്യമന്ത്രി പങ്കെടുക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
