വാഷിംഗ്ടൺ: പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ലിംഗമാറ്റ ശസ്ത്രക്രിയകളും ഹോർമോൺ ചികിത്സകളും നടത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്ന 'പ്രൊട്ടക്ട് ചിൽഡ്രൻസ് ഇന്നസെൻസ് ആക്ട്' അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി.
211നെതിരെ 216 വോട്ടുകൾക്കാണ് ബിൽ വിജയിച്ചത്. കുട്ടികളിൽ ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നവർക്കോ അതിന് പ്രേരിപ്പിക്കുന്നവർക്കോ 10 വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
ജനനേന്ദ്രിയ ശസ്ത്രക്രിയകൾ, കെമിക്കൽ കാസ്‌ട്രേഷൻ (രാസവസ്തുക്കൾ ഉപയോഗിച്ചുള്ള വന്ധ്യംകരണം) എന്നിവ ഈ നിയമത്തിന് കീഴിൽ വരും. ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ നടത്തുന്ന ശസ്ത്രക്രിയകളെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
റിപ്പബ്ലിക്കൻ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീൻ അവതരിപ്പിച്ച ഈ ബിൽ ഇനി ഉപരിസഭയായ സെനറ്റിൽ കൂടി പാസാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ പ്രസിഡന്റ് ട്രംപിന് നിയമത്തിൽ ഒപ്പുവെക്കാൻ സാധിക്കൂ.
എന്നാൽ സെനറ്റിൽ ഇതിന് ആവശ്യമായ ഭൂരിപക്ഷം ലഭിക്കുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
