മലയാളത്തിന്റെ ഘനഗംഭീര ശബ്ദത്തിന്റെ ഉടമ മമ്മൂട്ടിക്ക് ശബ്ദം നല്‍കിയ ശ്രീനിവാസന്‍!

DECEMBER 20, 2025, 1:32 AM

കൊച്ചി: അഭിനയം കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും മലയാളിയെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയ്ക്ക് ശ്രീനിവാസന്‍ ശബ്ദം നല്‍കിയിട്ടുണ്ട്. അന്നത്തെ അസോസിയേറ്റ് സംവിധായകനായിരുന്ന ടി.എസ് സുരേഷ്ബാബുവാണ് ഇക്കാര്യം ഒരിക്കല്‍ വെളിപ്പെടുത്തിയത്.

പ്രസിദ്ധ സംവിധായകന്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിനാണ് ശ്രീനിവാസന്‍ ശബ്ദം നല്‍കിയത്. ആദ്യമായി മമ്മൂട്ടി സ്വന്തമായി ശബ്ദം നല്‍കിയത് മുന്നേറ്റം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഈ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ടി. എസ് സുരേഷ്ബാബു. ടിഎസ് സുരേഷ് ബാബുവിന്റെ ആദ്യ ചിത്രത്തിലും മമ്മൂട്ടിയുണ്ടായിരുന്നു. മമ്മൂട്ടി, ശങ്കര്‍, മോഹന്‍ലാല്‍ എന്നിവര്‍ അഭിനയിച്ച ഇതാ ഇന്ന് മുതല്‍ ആയിരുന്നു ആ ചിത്രം. പിന്നീട് മമ്മൂട്ടിയോടൊപ്പം നിരവധി സിനിമകള്‍ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്തു. കോട്ടയം കുഞ്ഞച്ചനാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രം.

''മുന്നേറ്റം എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ ഞാനായിരുന്നു. അതുകൊണ്ട് തന്നെ ഒരു കാര്യത്തില്‍ എനിക്ക് ക്രെഡിറ്റ് അവകാശപ്പെടാം. മമ്മൂക്ക സിനിമയില്‍ വന്നതിന് ശേഷം ആദ്യമായി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തത് മുന്നേറ്റം എന്ന സിനിമക്ക് വേണ്ടിയായിരുന്നു. അസോസിയേറ്റ് ഡയറക്ടര്‍ എന്ന നിലയില്‍ ഞാനായിരുന്നു അന്ന് മമ്മൂക്കയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതും. മേള എന്ന സിനിമയില്‍ മമ്മൂക്ക ശ്രദ്ധേയമായ കഥാപാത്രമാണ് ചെയ്തതെങ്കില്‍ പോലും ജോര്‍ജ്ജ് സാര്‍ മമ്മൂക്കെയെ കൊണ്ടായിരുന്നില്ല ഡബ്ബ് ചെയ്യിപ്പിച്ചത്. ശ്രീനിയേട്ടനായിരുന്നു( ശ്രീനിവാസന്‍) മമ്മൂക്കയ്ക്കു വേണ്ടി അന്ന് സബ്ദം നല്‍കിയത്. '' ടിഎസ് സുരേഷ് പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam