മലപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഒരാഴ്ച്ചയോളം പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

DECEMBER 20, 2025, 1:28 AM

മലപ്പുറം: മലപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത്  ഒരാഴ്ച്ചയോളം പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി. നറുകര അടുങ്ങംപുറം നഗറിലെ വേലായുധന്റെ മകന്‍ നിഷാന്ത് (40) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ നറുകര അത്തിക്കോട് നഗര്‍ ശ്മശാനത്തിന് താഴെ കവുങ്ങിന്‍ തോപ്പിലാണ് മൃതദേഹം കണ്ടത്. ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം, നിഷാന്തിൻ്റേത് അപകട മരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കവുങ്ങിൽ നിന്ന് പറിച്ച അടക്ക, അഴിച്ചുവെച്ച നിലയിൽ ചെരുപ്പ്, ഷർട്ട്, മുണ്ട്, എന്നിവയും മൊബൈൽ ഫോണും കണ്ടെത്തി. അടയ്ക്ക പറിക്കാനായി കയറിയപ്പോൾ പിടിവിട്ട് കവുങ്ങിൽ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

vachakam
vachakam
vachakam

മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam