ദില്ലി: ദില്ലി വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരനെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്.ദില്ലി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ ഇന്നലെയാണ് സംഭവം നടന്നത്.
യാത്രക്കാരനായ അങ്കിത് ധവാനെ എയർ ഇന്ത്യ എക്സ്പ്രസിലെ പൈലറ്റായ വീരേന്ദർ സെജ്വാൾ ആക്രമിച്ചു എന്നാണ് പരാതി. സെക്യൂരിറ്റി ചെക്കിങ്ങിൽ ലൈൻ മുറിച്ചു കടന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്.
തുടർന്ന് സാമൂഹിക മാധ്യമത്തിലൂടെ അങ്കിത് വിമാന കമ്പനിയെ പരാതി അറിയിച്ചതിന് പിന്നാലെ പൈലറ്റിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
