കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
സരസമായ വാക്കുകളിലൂടെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് ശ്രീനിവാസനെന്നും മലയാളത്തിന് മറന്നുപോകാന്‍ കഴിയാത്ത ദേശീയ നിലവാരമുളള കലാകാരനാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശ്രീനിവാസന്‍ കാലത്തിന് മുന്നേ നടന്ന വ്യക്തിയാണെന്നും അദ്ദേഹത്തെ കാണണം എന്നാഗ്രഹിച്ചിരിക്കുമ്പോഴാണ് മരണവാര്‍ത്ത എത്തിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.
'ശ്രീനിവാസന്‍ അതുല്യ പ്രതിഭയാണ്. കാലത്തിന് മുന്നേ നടന്ന കലാകാരന്‍. ദേശീയ നിലവാരത്തില്‍ സിനിമകള്‍ എടുത്ത പ്രതിഭയാണ് അദ്ദേഹം.
ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തിലും ഞാന്‍ ശ്രീനിവാസന്റെ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തെ വീണ്ടും കാണണമെന്ന് ആഗ്രഹിച്ചപ്പോഴാണ് വിയോഗവാര്‍ത്ത അറിഞ്ഞത്', വി ഡി സതീശന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
