ന്യൂഡൽഹി : ക്യൂ തെറ്റിച്ച് മുന്നോട്ടുപോയതിന് യാത്രക്കാരനെ എയര്‍ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് മര്‍ദിച്ചതായി പരാതി.ഡല്‍ഹി വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്.
അങ്കിത് ദിവാനെന്ന യാത്രക്കാരനാണ് പൈലറ്റ് വീജേന്ദര്‍ സെജ്‌വാളിനെതിരെ പരാതി നല്‍കിയത്.ബോര്‍ഡിങ് ക്യൂ തെറ്റിച്ച് മുന്നോട്ടുപോയത് ചോദ്യംചെയ്തതിന്റെ പേരില്‍ തന്നെ മര്‍ദിച്ചുവെന്നാണ് പരാതി.
ആരോപണത്തിന് പിന്നാലെ പൈലറ്റ് വീജേന്ദര്‍ സെജ്‌വാളിനെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കിയതായാണ് പുറത്തു വരുന്ന വിവരം.യാത്രക്കാരന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
