അന്തരിച്ച നടന്‍ ശ്രീനിവാസനെ അവസാനമായി കാണാന്‍ എറണാകുളം കണ്ടനാട്ടെ വീട്ടിലെത്തി തെന്നിന്ത്യൻ നടൻ സൂര്യ.ശ്രീനിവാസന്റെ വലിയ ആരാധകനായിരുന്നു താനെന്നനും, സിനിമയിൽ എത്തും മുമ്പേ തന്നെ അദ്ദേഹത്തിൻ്റെ സിനിമകൾ ശ്രദ്ധിച്ചിരുന്നു, അദ്ദേഹത്തിൻ്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും സൂര്യ പറഞ്ഞു.
എറണാകുളത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൂര്യ ശ്രീനിവാസനെ അവസാനാമായി കാണാൻ കണ്ടനാട്ടെ വീട്ടിലെത്തിയത്.
അതേസമയം, അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും.ഇന്നലെ രാവിലെ എട്ടരയോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു മലയാള സിനിമ കണ്ട അതുല്യ പ്രതിഭയുടെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള രാഷ്ട്രീയ സിനിമാരംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
