തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ചെന്നൈ സ്മാർട് ക്രിയേഷൻ സി ഇ ഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ് ഐ ടി.
ലോഹപാളികളിൽ ഉള്ളത് ശബരിമല സ്വർണമാണെന്നറിഞ്ഞാണ് ഇരുവരും കൊള്ളയ്ക്ക് കൂട്ട് നിന്നതെന്നാണ് എസ് ഐ ടി വ്യക്തമാക്കുന്നത്.
ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ എസ് ഐ ടി നാളെ കസ്റ്റഡി അപേക്ഷ നൽകും.
474 ഗ്രാം സ്വർണം കൈയ്യിൽ കിട്ടിയപ്പോൾ കുറ്റബോധം തോന്നിയെന്നും പരിഹാരമായി ശബരിമലയിൽ സ്പോൺസർഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനുമായി 20 ലക്ഷം നൽകിയാൽ മതിയെന്നും പോറ്റി പറഞ്ഞതായി ഗോവർദ്ധൻ മൊഴി നൽകി.
പണം നൽകിയതിന്‍റെ തെളിവുകളും ഗോവർദ്ധൻ എസ് ഐ ടിക്ക് നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
