ദില്ലി: തെക്കേ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് ബി ജെ പിയുടെ പുതിയ ദേശീയ വർക്കിങ് പ്രസിഡൻറ് നിതിൻ നബീൻ.
ദേശീയ വർക്കിങ് പ്രസിഡൻറായി ചുമതല ഏറ്റ ശേഷം ആദ്യമായി തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തവെയാണ് തെക്കേ ഇന്ത്യൻ പ്ലാൻ അദ്ദേഹം വിവരിച്ചത്. ഉടൻ തന്നെ കേരളത്തിലും എത്തുമെന്ന് നബീൻ വ്യക്തമാക്കി.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
സംഘടന വികസിപ്പിക്കുക, ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തമാക്കുക, വിവിധ ജന വിഭാഗങ്ങളിലേക്ക് ഇറങ്ങി ചെല്ലുക തുടങ്ങിയ നിർദ്ദേശങ്ങൾ പ്രവർത്തകർക്ക് നൽകിക്കൊണ്ടാണ് നിതിൻ നബീൻ ഇക്കാര്യം പറഞ്ഞത്.
കേരള, തമിഴ്നാട് തെരഞ്ഞെടുപ്പുകളിൽ എൻ ഡി എ സർക്കാരുകൾക്കായി ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
