പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തി;  ശ്രീലങ്കൻ സ്വദേശി  കസ്റ്റഡിയിൽ

DECEMBER 20, 2025, 7:29 AM

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്.

മെറ്റാ ഗ്ലാസ് ധരിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചയാളെ ഫോർട്ട് സ്റ്റേഷനിൽ എത്തിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള ഗ്ലാസാണിത്. സ്മാർട്ട് ഫോൺ സ്‌ക്രീനിൽ നോക്കുന്നതുപോലെ സന്ദേശങ്ങളും ഫോട്ടോകളും കാണാൻ കഴിയും വിധമുള്ള ഗ്ലാസിൽ കാമറയും നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

ഇതുവഴി ഫോട്ടോകൾ പകർത്താനും സാധിക്കും. എ ഐ സംവിധാനത്തിന് പുറമെ വിരലനക്കം കൊണ്ട് കണ്ണട നിയന്ത്രിക്കാൻ അനുവനദിക്കുന്ന ന്യൂറൽ ബാൻഡുകളും മെറ്റ ഇതോടൊപ്പം പുറത്തിറക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam