കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ബിനോയ് കുര്യനെ തീരുമാനിച്ച് സിപിഎം ജില്ലാ കമ്മിറ്റി.
സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ബിനോയ് കുര്യൻ. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. മണിക്കടവ് സ്വദേശിയാണ്.
ടി. ഷബ്നയെ വൈസ് പ്രസിഡന്റായും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ കെ അനുശ്രീയുടെ പേരും പരിഗണിച്ചിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശബ്ന സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. 2005-2010 കാലഘട്ടത്തില്‍ കോട്ടയം പഞ്ചായത്ത് അംഗമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
