തിരുവനന്തപുരം: വിജിലൻസ് കേസിൽ പ്രതിയായ ഡിഐജി എം കെ വിനോദ് കുമാറിന്റെ സസ്‌പെൻഷൻ വൈകുന്നു. ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ ഡയറക്ടറുടെ റിപ്പോർട്ടിൽ ഇതുവരെ തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി,അണ്ണന്‍ സിജിത്ത് എന്നിവരുടെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്നും ജയില്‍ ആസ്ഥാനത്തെ ഡിഐജിയെ സ്ഥാനത്തു തുടരുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ രണ്ടു ദിവസം മുന്‍പ് വിജിലന്‍സ് അഡീഷണല്‍ ചീപ്പ് സെക്രട്ടറിക്കു കൈമാറിയിരുന്നു.
ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ഫയല്‍ ശിപാര്‍ശ സഹിതം ചീഫ് സെക്രട്ടറിക്കു കൈമാറി. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിക്കായി കൈമാറിയത്. പരോള്‍ അനുവദിക്കാനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനോദ് കുമാറിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ചെയ്തത്.
ജയിലിനുള്ളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതായും തടവുപുള്ളികളുടെ പരോളിനായി കൈക്കൂലി വാങ്ങുന്നതായും വിനോദ് കുമാറിനെതിരേപരാതി ഉയര്‍ന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
