തിരുവനന്തപുരം: ഓട്ടോ ഡ്രൈവറായ യുവാവിനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ കുടുബം ഇന്ന് കമ്മീഷണർക്ക് പരാതി നൽകും.നാലാഞ്ചിറ സ്വദേശി ധസ്തക്കറിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.ധസ്തക്കീർ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെും മക്കളെയും ഉപദ്രവിച്ചെന്ന പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലത്ത് വച്ചും, പിന്നീട് സ്റ്റേഷനിലെത്തിച്ചും ധസ്തക്കീറിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്.ധസ്തക്കീറിന്റെ ശരീരത്തിലാകെ മർദ്ദനത്തിന്റെ പാടുകളുണ്ട്.നിലവിൽ ധസ്തക്കീർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, ധസ്തക്കീറിനെ മർദ്ദിച്ചിട്ടില്ലെന്നാണ് മണ്ണന്തല പൊലീസ് വിശദീകരിക്കുന്നത്. വിവരം അന്വേഷിക്കാനായി പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ ധസ്തക്കീർ ഇറങ്ങിയോടിയെന്നും പിന്നാലെ പിന്തുടർന്നാണ് പിടികൂടിയതെന്നുമാണ് പൊലീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
