ഇ-ലേലത്തില്‍ ആക്രി വിറ്റ് പോകുന്നില്ല; പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ വേഗത്തില്‍ വിറ്റ് ഒഴിവാക്കാന്‍ സര്‍ക്കാര്‍

DECEMBER 20, 2025, 9:24 PM

ഉപയോഗ ശൂന്യമായ സര്‍ക്കാര്‍ വാഹനങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും വിറ്റ് ഒഴിവാക്കാന്‍ നിബന്ധനകളില്‍ ഇളവ് വരുത്തി സംസ്ഥാന ധനവകുപ്പ്. ഇ-ലേലത്തില്‍ വിറ്റ് പോയില്ലെങ്കില്‍ വകുപ്പുകള്‍ക്ക് നേരിട്ട് ഈ വസ്തുക്കളുടെ വില്‍പ്പന നടത്താം.

ആക്രി വിൽപ്പനയ്ക്കുള്ള കർശന വ്യവസ്ഥകളിൽ ധനകാര്യ വകുപ്പ് ഇളവുകൾ നൽകുന്നു. കേന്ദ്ര സർക്കാരിന്റെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ കമ്പനി രജിസ്റ്റർ ചെയ്യണമെന്നും ഒരു പ്രത്യേക ദിവസം ഇ-ലേലം നടത്തണമെന്നുമായിരുന്നു വ്യവസ്ഥ.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഴയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇ-ലേലത്തില്‍ വിറ്റ് പോകാത്ത സ്ഥിതിയാണുള്ളത്. അതിനാല്‍ തന്നെ പഴയ വാഹനങ്ങള്‍ സര്‍ക്കാര്‍ ഓഫിസ് വളപ്പുകളില്‍ കാലങ്ങളോളം കിടന്ന് തുരുമ്പിച്ച് നശിക്കുന്ന അവസ്ഥ ഉണ്ടാകുകയാണ്. ഈ അവസ്ഥ ഒഴിവാക്കാനാണ് വകുപ്പുകള്‍ നേരിട്ട് ഈ വസ്തുക്കളുടെ വില്‍പ്പന നടത്താമെന്ന ധനവകുപ്പിന്റെ നിര്‍ദേശം.

നേരിട്ട് വില്‍പ്പന നടത്തുന്നതിന് മുന്‍പായി ഒരു തവണയെങ്കിലും നിര്‍ബന്ധമായി ഇ-ലേലം നടത്തിയിരിക്കണം. അതില്‍ വിറ്റുപോകാത്ത വസ്തുക്കളുടെ വില്‍പ്പനയാണ് ഇത്തരത്തില്‍ നേരിട്ട് നടത്താനാകുക. ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കും എന്ന രീതിയില്‍ പഴയ വസ്തുക്കള്‍ വിറ്റ് ഒഴിവാക്കാനാണ് ധനകാര്യ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam