ഹിൽപാലസ് മ്യൂസിയം കാണാനെത്തിയ വയോധികരെ പൊലീസുകാരൻ അധിക്ഷേപിച്ച സംഭവം; അന്വേഷണം നടത്തും

DECEMBER 20, 2025, 9:47 PM

കൊച്ചി: ഹില്‍പാലസ് മ്യൂസിയം കാണാന്‍ എത്തിയ വയോധികരെ പൊലീസുകാരന്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ അന്വേഷണം. 

സ്‌നേഹക്കൂട് സംഘടിപ്പിച്ച സഫലമീ യാത്രയുടെ ഭാഗമായി ഹിൽപാലസ് കാണാനെത്തിയ വയോധികര്‍ക്കാണ് പൊലീസുകാരനില്‍ നിന്ന് ദുരനുഭവമുണ്ടായത്. പിന്നാലെ വയോധികര്‍ മ്യൂസിയം കാണാതെ നിരാശയോടെ മടങ്ങുകയായിരുന്നു. 

സംഭവത്തില്‍ തൃക്കാക്കര എസിപിയാണ് പൊലീസുകാരനെതിരെ അന്വേഷണം നടത്തുക. സ്‌നേഹക്കൂട് സ്ഥാപക നിഷയായിരുന്നു തങ്ങൾ നേരിട്ട ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. 

vachakam
vachakam
vachakam

വീല്‍ ചെയറുകളില്‍ യാത്ര ചെയ്യുന്ന അച്ഛനമ്മമാരും സ്റ്റാഫുകളുമടക്കം 125 പേരായിരുന്നു ഹില്‍ പാലസിലെത്തിയത്. നടന്ന് കാണാന്‍ ഒരുപാട് ഉള്ളതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ള പകുതിയോളം പേര്‍ വണ്ടിയില്‍ തന്നെ ഇരിക്കാനും ബാക്കിയുള്ളവര്‍ക്ക്  ടിക്കറ്റെടുത്ത് ഹില്‍ പാലസ് കാണാനുമാണ്  തീരുമാനിച്ചത്.

ടിക്കറ്റെടുക്കുവാനായി ചെന്നപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം അകത്ത് പാര്‍ക്ക് ചെയ്താല്‍ വണ്ടിയില്‍ ഇരിക്കുന്ന മുഴുവന്‍ പേര്‍ക്കും ടിക്കറ്റ് എടുക്കണമെന്നത് നിയമമാണെന്നും എല്ലാവര്‍ക്കും ടിക്കറ്റ് എടുക്കാതെ അകത്തേയ്ക്ക് പോകാന്‍ സാധിക്കില്ലന്നും വാശി പിടിച്ചുവെന്ന് നിഷ പറഞ്ഞിരുന്നു. ഒടുവില്‍ പാലസ് കാണാതെ തിരികെ മടങ്ങവെ ഉദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞെന്നുമായിരുന്നു നിഷയുടെ ആരോപണം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam