കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ വല വലിച്ചുകയറ്റാനുപയോഗിക്കുന്ന വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം.എലത്തൂര്‍ പുതിയനിരത്ത് ഹാര്‍ബര്‍ ഗസ്റ്റ്ഹൗസിന് സമീപം തമ്പുരാന്‍ വളപ്പില്‍ താമസിക്കുന്ന വാമനന്‍(58) ആണ് മരിച്ചത്.
ജിനരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മണിമുത്ത് എന്ന ബോട്ടില്‍ വെച്ചാണ് അപകടം.പകല്‍ ഒന്നോടെ ചോമ്പാല്‍ ഭാഗത്ത് കടലില്‍ വല വലിക്കുന്നതിനിടെ സുമിത്രാ മാധവ് എന്ന ബോട്ടിലെ വലയുമായി ഉടക്കിപ്പോവുകയായിരുന്നു. തുടര്‍ന്ന് ശക്തമായി വലിക്കുന്നതിനിടെ കപ്പി പൊട്ടി വാമനന്റെ തലയില്‍ പതിച്ചു.
ഗുരുതരമായി പരിക്കേറ്റ വാമനനെ പെട്ടെന്ന് തന്നെ ബോട്ട് ഹാര്‍ബറില്‍ അടുപ്പിച്ച് വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
