2028 ഫോമാ ഫാമിലി കൺവൻഷനിൽ എല്ലാ കുട്ടികൾക്കും സൗജന്യ പ്രവേശനം: ടീം പ്രോമിസിന്റെ ആറാമത്തെ ചരിത്ര വാഗ്ദാനം

JULY 25, 2026, 9:17 AM

ഫ്‌ളോറിഡ: 'കുടുംബമാണ് ഫോമായുടെ ശക്തി' എന്ന കാഴ്ചപ്പാടിലൂടെ അമേരിക്കൻ മലയാളി സമൂഹത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാൻ ഒരുങ്ങി ടീം പ്രോമിസ്. 2026 -2028 ഫോമാ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടീം പ്രോമിസ്, തങ്ങളുടെ ആറാമത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി അമേരിക്കൻ മലയാളി കുടുംബങ്ങളുടെ ഹൃദയം കീഴടക്കുന്ന ഒരു സുപ്രധാന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

2028ലെ ഫോമാ ഫാമിലി കൺവെൻഷനിൽ എല്ലാ കുട്ടികൾക്കും സൗജന്യ പ്രവേശനം നൽകുമെന്ന പ്രഖ്യാപനമാണ് ടീം പ്രോമിസ് മുന്നോട്ടുവയ്ക്കുന്നത്. അമേരിക്കൻ മലയാളി സംഘടനകളുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ദേശീയ സംഘടന കുടുംബ കേന്ദ്രിതമായ ഇത്തരം ദീർഘവീക്ഷണമുള്ള പദ്ധതി പ്രഖ്യാപിക്കുന്നത്. 'വിദ്യാജ്യോതി' സ്‌കോളർഷിപ്പ്, 'ആർദ്രം' കാൻസർ കെയർ പ്രോജക്ട്, 'കേരള പഠനം', 'ഫോമാ കെയർ' (കരുതൽ), ഫോമാ ഫാമിലി അസിസ്റ്റൻസ് & റിസോഴ്‌സ് സെന്റർ തുടങ്ങിയവയാണ് ടീം പ്രോമീസ് പ്രഖ്യാപിച്ച് മറ്റ് 5 പ്രോമീസുകൾ.

ടീം പ്രോമിസ് മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രധാന ആശയം 'എല്ലാവർക്കും താങ്ങാനാവുന്ന ഫോമാ കൺവെൻഷൻ' എന്നതാണ്. സാമ്പത്തിക കാരണങ്ങളാൽ ഒരു കുടുംബവും ഫോമായുടെ ദേശീയ ആഘോഷങ്ങളിൽ നിന്ന് അകന്നുനിൽക്കരുതെന്നാണ് ഈ നിലപാടിലൂടെ ടീം വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ 2028ലെ കൺവൻഷനെ കൂടുതൽ അഫോഡബിൾ, കൂടുതൽ കുടുംബസൗഹൃദം, കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്ന ദേശീയ സംഗമം ആക്കുന്നതിനുള്ള പദ്ധതികളും ടീം പ്രോമിസ് അവതരിപ്പിക്കുന്നു.

ഫോമാ ഒരു സംഘടന മാത്രമല്ല, ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന വലിയൊരു കുടുംബമാണ് എന്ന വിശ്വാസത്തിലാണ് ഈ പ്രഖ്യാപനങ്ങൾ. മാതാപിതാക്കൾക്കും മുത്തശ്ശൻമാർക്കും കുട്ടികൾക്കും ഒരുമിച്ച് ആഘോഷിക്കാനും ആരോഗ്യകരമായ ആശയവിനിമയം നടത്താനും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും കഴിയുന്ന വേദിയായിരിക്കണം ഫോമാ കൺവൻഷൻ എന്നതാണ് ടീം പ്രോമിസിന്റെ കാഴ്ചപ്പാട്.

vachakam
vachakam
vachakam

കുട്ടികൾക്ക് സൗജന്യ പ്രവേശനം നൽകുന്നതിലൂടെ കൂടുതൽ കുടുംബങ്ങൾ കൺവൻഷനിൽ പങ്കെടുക്കാൻ പ്രോത്സാഹനം ലഭിക്കും. ചെലവിന്റെ ഭാരമില്ലാതെ കുടുംബങ്ങൾ ഒരുമിച്ച് എത്തുമ്പോൾ, പുതിയ സൗഹൃദങ്ങളും തലമുറകളെ ബന്ധിപ്പിക്കുന്ന അനുഭവങ്ങളും രൂപപ്പെടും. അതുവഴി ഫോമായുടെ ഭാവി കൂടുതൽ ശക്തവും കുടുംബ സൗഹൃദവുമായ ഒരു ദിശയിലേക്ക് വളരും.

ഇന്നത്തെ കുട്ടികളാണ് നാളെയുടെ ഫോമാ നേതാക്കൾ. അവർക്ക് ചെറുപ്പം മുതൽ ഫോമായുമായും അമേരിക്കൻ മലയാളി സമൂഹവുമായും ആത്മബന്ധം വളർത്തിക്കൊടുക്കുക എന്നത് സംഘടനയുടെ ദീർഘകാല വളർച്ചയ്ക്ക് നിർണായകമാണെന്ന് ടീം പ്രോമിസ് വിശ്വസിക്കുന്നു. കൺവെൻഷനിൽ കുട്ടികൾക്ക് കൂടുതൽ പങ്കാളിത്തം ലഭിക്കുമ്പോൾ മലയാള ഭാഷ, സംസ്‌കാരം, കല, പാരമ്പര്യം, സമൂഹസേവനം എന്നിവ അടുത്ത തലമുറയിലേക്ക് സ്വാഭാവികമായി കൈമാറാൻ സാധിക്കും.

ടീം പ്രോമിസിന്റെ ഈ പ്രഖ്യാപനം ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമല്ല; അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഭാവിയെ ലക്ഷ്യമിട്ടുള്ള ഒരു സാമൂഹിക പ്രതിബദ്ധത കൂടിയാണ്. കൂടുതൽ കുടുംബപങ്കാളിത്തം, ശക്തമായ സൗഹൃദബന്ധങ്ങൾ, കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവങ്ങൾ, തലമുറകളെ ഒരുമിപ്പിക്കുന്ന വേദി ഇവയെല്ലാം ചേർന്നാണ് 2028 ഫോമാ കൺവൻഷനെ ചരിത്രത്തിൽ ഇടംനേടുന്ന കുടുംബമഹോത്സവമാക്കാൻ ടീം പ്രോമിസ് ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

ഫോമാ അംഗസംഘടനകളിലെ വോട്ടവകാശമുള്ള പ്രതിനിധികൾ തിരഞ്ഞെടുക്കുന്ന നേതൃത്വം അടുത്ത രണ്ട് വർഷത്തെ സംഘടനയുടെ ദിശ നിർണയിക്കും. കുടുംബങ്ങൾക്കാണ് മുൻഗണന, കുട്ടികൾക്കാണ് ഭാവി, എല്ലാവർക്കും പങ്കാളിത്തമാണ് ലക്ഷ്യം എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന ഈ പ്രഖ്യാപനം നിരവധി മലയാളി കുടുംബങ്ങളുടെ പ്രതീക്ഷകൾക്ക് പുതിയ ഊർജം പകരുമെന്ന് വിലയിരുത്തപ്പെടുന്നു. പുതുമയുള്ള ഈ പ്രഖ്യാപനം ഡെലിഗേറ്റുകളിലും ആവേശമുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.  

ചുരുക്കിപ്പറഞ്ഞാൽ ''കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ഫോമാ... കുട്ടികളുടെ പുഞ്ചിരിയിലൂടെ ഭാവിയെ നിർമ്മിക്കുന്ന ഫോമാ... എല്ലാവർക്കും കൈത്താങ്ങാകുന്ന ഫോമാ...'' എന്ന സന്ദേശത്തോടെയാണ് 41 വർഷത്തെ സംഘടനാ പ്രവർത്തന പരിചയമുള്ള മാത്യു വർഗീസ് (ജോസ് ഫ്‌ളോറിഡ) പ്രസിഡന്റ് സ്ഥാനാർത്ഥിയായിട്ടുള്ള ടീം പ്രോമിസ് അവരുടെ ആറാമത്തെ വാഗ്ദാനം അമേരിക്കൻ മലയാളി സമൂഹത്തിന് അവതരിപ്പിക്കുന്നത്. അനു സ്‌കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), റ്റിറ്റോ ജോൺ (ജോയിന്റ് ട്രഷറർ), രേഷ്മ രഞ്ചൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ടീം പ്രോമീസിന്റെ ജനകീയാടിത്തറയുള്ള മറ്റ് മൽസരാർത്ഥികൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam