34 വർഷത്തെ അമേരിക്കൻ ജീവിതത്തിന് ശേഷം ആറ് മക്കളുടെ പിതാവിനെ നാടുകടത്തി

JANUARY 1, 2026, 2:11 AM

അമേരിക്കയിൽ 34 വർഷമായി താമസിച്ചു വരികയായിരുന്ന മെക്‌സിക്കൻ പൗരൻ റോസാലിയോ വാസ്‌ക്വസ് മീവിനെ ഐ.സി.ഇ അധികൃതർ നാടുകടത്തി. ആറ് അമേരിക്കൻ പൗരത്വമുള്ള കുട്ടികളുടെ ഏക സംരക്ഷകനായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ സെപ്തംബർ 15ന് കുട്ടികളെ സ്‌കൂളിൽ വിടാൻ പോകുന്നതിനിടെയാണ് ഇദ്ദേഹത്തെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തത്.

മീവിന് നിലവിൽ സാധുവായ വർക്ക് പെർമിറ്റും ഡ്രൈവർ ലൈസൻസും ഉണ്ടായിരുന്നു. കൂടാതെ, വിസയ്ക്കായുള്ള അപേക്ഷയിൽ അന്തിമ തീരുമാനം വരാനിരിക്കുകയായിരുന്നു.

vachakam
vachakam
vachakam

2000ൽ മീവിനെ ഒരിക്കൽ നാടുകടത്തിയിരുന്നതാണെന്നും, പിന്നീട് നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിനാലാണ് നടപടിയെന്നും ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. അപേക്ഷകൾ നിലവിലുണ്ട് എന്നതുകൊണ്ട് ഒരാൾക്ക് രാജ്യത്ത് തുടരാൻ നിയമപരമായ അവകാശമില്ലെന്നും അധികൃതർ വ്യക്തമാക്കി.

തടങ്കലിലായിരുന്ന സമയത്ത് രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ പോലും മീവിന് ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക വെളിപ്പെടുത്തി.

ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ജനുവരി മുതൽ ഇതുവരെ ഏകദേശം 6 ലക്ഷത്തിലധികം ആളുകളെ അമേരിക്കയിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

നിലവിൽ മെക്‌സിക്കോയിലുള്ള മീവിനൊപ്പം താമസിക്കാനായി അദ്ദേഹത്തിന്റെ ആറ് മക്കളും അങ്ങോട്ടേക്ക് പോയിരിക്കുകയാണ്. ഒരു കുടുംബത്തെ അനാവശ്യമായി വേർപിരിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam