വിശ്വാസത്തിന്റെ കരുത്തിൽ ഒരു പുതിയ വർഷം കൂടി

DECEMBER 31, 2025, 10:23 PM

2026 എന്ന പുതുവർഷത്തിന്റെ പടിവാതിൽക്കൽ നാം നിൽക്കുമ്പോൾ, തലമുറകളായി വിശ്വാസികൾക്ക് ആശ്വാസവും കരുത്തും പകരുന്ന ഒരു ദിവ്യവാഗ്ദാനം നമ്മുടെ ഓർമ്മയിലേക്ക് വരുന്നു: 'നിന്റെ ദൈവമായ യഹോവ കരുതുന്ന ദേശം; ആണ്ടിന്റെ ആരംഭംമുതൽ ആണ്ടിന്റെ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ കണ്ണു എപ്പോഴും അതിന്മേൽ ഇരിക്കുന്നു' (ആവർത്തനപുസ്തകം 11:12). കഴിഞ്ഞ അൻപതിലധികം വർഷങ്ങളായി എന്റെ വ്യക്തിജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുകയും പ്രാർത്ഥനാപൂർവ്വം ഞാൻ ധ്യാനിക്കുകയും ചെയ്യുന്ന ഒരു വചനമാണിത്.

നാം ഈ പുതിയ വർഷത്തിലേക്ക് പ്രവേശിക്കുന്നത് ഒറ്റയ്ക്കല്ല. കഴിഞ്ഞകാലങ്ങളിൽ നമ്മെ വിശ്വസ്തതയോടെ നടത്തിയ ദൈവം, വരാനിരിക്കുന്ന വർഷത്തിലും തന്റെ സ്‌നേഹനിർഭരമായ കരുതലോടും കാവലോടും കൂടെ നമുക്ക് മുൻപേയുണ്ട്.

കടന്നുപോയ 2025ലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമ്മുടെ ഹൃദയം നന്ദിയാൽ നിറയുന്നു. സന്തോഷത്തിന്റെ നിമിഷങ്ങളിലും പ്രതിസന്ധികളുടെ ഘട്ടങ്ങളിലും ദൈവകൃപ നമ്മെ താങ്ങിനിർത്തി. നാം ഇന്ന് ഇവിടെ എത്തിനിൽക്കുന്നത് നമ്മുടെ സ്വന്തം കഴിവുകൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ അളവറ്റ കരുണയും വിശ്വസ്തതയും കൊണ്ടുമാത്രമാണ്. ഓരോ സാഹചര്യത്തിലും അവിടുത്തെ കണ്ണുകൾ നമ്മുടെ മേലുണ്ടായിരുന്നു; അവിടുന്ന് നമ്മെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്തു.

vachakam
vachakam
vachakam

പുതിയ വർഷത്തിൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് നമുക്ക് അറിവില്ലായിരിക്കാം. എന്നാൽ നമ്മുടെ ഭാവിയെ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന ദൈവത്തെ നമുക്കറിയാം. വർഷത്തിന്റെ ആദ്യദിനം മുതൽ അവസാന നിമിഷം വരെ നമ്മുടെ ആവശ്യങ്ങളും പോരാട്ടങ്ങളും പ്രതീക്ഷകളും അറിയുന്നവനാണ് ദൈവം. അതുകൊണ്ട് നമ്മുടെ പദ്ധതികളിലോ കഴിവുകളിലോ ആശ്രയിക്കാതെ, ദൈവത്തിന്റെ സാന്നിധ്യത്തിലും വഴിനയിക്കലിലും നമുക്ക് പൂർണ്ണമായി വിശ്വസിക്കാം.

ഓരോ പുതുവർഷവും നമുക്ക് നൽകുന്ന വലിയൊരു സമ്മാനമാണ് 'പുതുക്കം'. നമ്മുടെ ഹൃദയങ്ങളെ ദൈവഹിതത്തിനനുസരിച്ച് ക്രമീകരിക്കാനും വിശ്വാസത്തിൽ വളരാനുമുള്ള സമയമാണിത്. പ്രാർത്ഥനയിലൂടെയും വചനത്തിലൂടെയും ദൈവത്തോട് കൂടുതൽ അടുക്കാനും, സ്‌നേഹത്തിലും സേവനത്തിലും അധിഷ്ഠിതമായ ഒരു ജീവിതം നയിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.

വരാനിരിക്കുന്ന മാറ്റങ്ങളോ അപ്രതീക്ഷിത വെല്ലുവിളികളോ എന്തുതന്നെയായാലും, 'ദൈവം കൂടെയുണ്ട്' എന്ന സത്യം നമുക്ക് സമാധാനം നൽകുന്നു. ആത്മവിശ്വാസത്തോടും പ്രത്യാശയോടും കൂടെ നമുക്ക് 2026ലേക്ക് ചുവടുവെക്കാം. ജീവിക്കുന്ന ക്രിസ്തുവിലുള്ള വിശ്വാസത്താൽ നിങ്ങളുടെയും കുടുംബത്തിന്റെയും ഹൃദയങ്ങൾ സമാധാനവും പ്രത്യാശയും കൊണ്ട് നിറയട്ടെ എന്ന് ആശംസിക്കുന്നു.

vachakam
vachakam
vachakam

ഏവർക്കും അനുഗ്രഹീതമായ ഒരു പുതുവർഷം നേരുന്നു!

സി.വി.സാമുവേൽ, ഡിട്രോയിറ്റ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam