ക്രിസ്മസ് തലേന്ന് കാണാതായ പെൺകുട്ടിക്കായുള്ള തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തി

DECEMBER 31, 2025, 9:40 PM

സാൻ അന്റോണിയോ: ക്രിസ്മസ് തലേന്ന് കാണാതായ 19 വയസ്സുകാരി കാമില മെൻഡോസ ഓൾമോസിനായുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കണ്ടെത്തിയതായി ബെക്‌സർ കൗണ്ടി ഷെരീഫ് അറിയിച്ചു. മൃതദേഹം കാമിലയുടേതാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഡിസംബർ 24ന് പുലർച്ചെ വീട്ടിൽ നിന്നാണ് കാമിലയെ കാണാതായത്. ഫോണും ഐപാഡും വീട്ടിൽ തന്നെ വെച്ച നിലയിലായിരുന്നു.

കണ്ടെത്തിയ മൃതദേഹത്തിൽ സ്വയം പരിക്കേൽപ്പിച്ചതിന്റെ സൂചനകളുണ്ടെന്നും എന്നാൽ അസ്വാഭാവികമായ മറ്റ് ഇടപെടലുകൾ സംശയിക്കുന്നില്ലെന്നും ഷെരീഫ് ഹാവിയർ സലാസർ പറഞ്ഞു.

vachakam
vachakam
vachakam

എഫ്.ബി.ഐയുടെയും ഹോംലാൻഡ് സെക്യൂരിറ്റിയുടെയും സഹായത്തോടെ വലിയ രീതിയിലുള്ള തിരച്ചിലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. കാമില മുൻപ് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി പോലീസ് സൂചിപ്പിച്ചു.

കൂടുതൽ ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam