കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം 10 വര്‍ഷം കൂടും!

DECEMBER 31, 2025, 9:01 PM

 അടുത്ത 25 വർഷത്തിനുള്ളിൽ കേരളീയരുടെ ആയുർദൈർഘ്യം പത്ത് വർഷം കൂടുമെന്ന്  പഠനം. 'ഇന്ത്യയുടെ ജനസംഖ്യാപരമായ ഭാവി വിശകലനം' എന്ന പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.


2051 ആകുമ്പോഴേക്കും കേരളത്തിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ആയുർദൈർഘ്യം പത്ത് വർഷം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, സംസ്ഥാനത്തെ മൊത്തം ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം വർദ്ധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 

vachakam
vachakam
vachakam


2021 ൽ കേരളത്തിലെ പുരുഷന്മാരുടെ ആയുർദൈർഘ്യം ശരാശരി 70.4 വർഷമാണ്. 2051 ൽ ഇത് 80 വർഷമായി ഉയരും. സ്ത്രീകളുടെ ആയുർദൈർഘ്യം 75.9 വർഷത്തിൽ നിന്ന് 85.7 വർഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 'ഇന്ത്യയുടെ ജനസംഖ്യാപരമായ ഭാവി വിശകലനം' എന്ന പഠനത്തിൽ ഇത് ചൂണ്ടിക്കാണിക്കുന്നു.


vachakam
vachakam
vachakam

കേരളത്തിലെ ജനന നിരക്കില്‍ കാര്യമായ കുറവുണ്ടാകും എന്നും പഠനങ്ങള്‍ പറയുന്നു. 2041 ല്‍ കേരളത്തിലെ ജനസംഖ്യ 3.65 കോടിയായി ഉയരും. പിന്നീട് ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തു. 2051 ആകുമ്പോഴേക്കും സംസ്ഥാനത്തെ ജനസംഖ്യ 3.55 കോടിയായി കുറയും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam