ഇടുക്കിയിൽ ഭാര്യയുടെ സുഹൃത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവ്

DECEMBER 31, 2025, 8:54 PM

മുട്ടം: ഭാര്യയുടെ സുഹൃത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവ്. ഇടുക്കി മുണ്ടൻമുടി കടപ്ളാക്കൽ ഷിബുവിനെയാണ് ശിക്ഷിച്ചത്.

തൊടുപുഴ മൂന്നാം അഡീഷണൽ ജില്ലാ ജഡ്ജി എസ്.എസ്.സീനയാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്‌സ് ഹാജരായി.കാളിയാർ എസ്എച്ച്ഒ ആയിരുന്ന ബി.പങ്കജാക്ഷനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

2019 ജൂലായ് 15-നാണ് സംഭവം നടന്നത്. വണ്ണപ്പുറം കള്ളിപ്പാറ ഭാഗത്തെ പാറമടയിൽ വെച്ച് പ്ലാത്തോട്ടത്തിൽ ലിന്റോനെയാണ് വാക്കത്തികൊണ്ട് വെട്ടിയത്.സംഭവത്തിൽ ലിന്റോയ്ക്ക് തലയിലും മുഖത്തും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam