കെ.എ.സി/കെ.സി.സി ഷിക്കാഗോയുടെ ക്രിസ്തുമസ്, പുതുവത്സരാഘോഷം പ്രൗഢഗംഭീരമായി

DECEMBER 31, 2025, 9:30 PM

ഷിക്കാഗോ: 2025 ഡിസംബർ 27ാം തിയതി ഡൗണേഴ്‌സ്‌ഗ്രോവിലുള്ള അക്ഷയന ബാങ്ക്വറ്റ്ഹാളിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായി നടത്തിയ ആഘോഷ പരിപാടികൾ അതിഥികളുടെ സാന്നിദ്ധ്യം കൊണ്ടും സമയബന്ധിതമായി തയ്യാറാക്കിയ പരിപാടികളുടെ മികവുകൊണ്ടും ആകർഷണീയമായി.


കെ.എ.സി പ്രസിഡന്റ് ആന്റോ കവലയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലിസാ ജിബി പ്രാർത്ഥനാഗാനം ആലപിച്ചു. ജനറൽ കോ -ഓർഡിനേറ്റർ ഹെറാൾഡ് ഫിഗുരേദോ സ്വാഗതവും,  മുഖ്യാതിഥി ഷിക്കാഗോ കോൺസൽ ജനറൽ സോംനാഥ് ഘോഷ് യോഗത്തെ അഭിസംബോധന ചെയ്തു ഔദ്യോഗികമായി സമ്മേളന ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിശിഷ്ടാതിഥികൾ നിലവിളക്കു തെളിച്ചു. വിശിഷ്ടാതിഥികളായി ഇല്ലിനോയിസ് സംസ്ഥാന പ്രതിനിധി ഹോണറബിൾ ഹാരി ബെന്റൻ, റവ. ഫാ. ഹാം ജോസഫ്, ഗ്ലാഡ്‌സൺ വർഗീസ്, രാജ് പിള്ളൈ, ഹോണറബിൾ ശിവ് പണിക്കർ എന്നിവർ പങ്കെടുത്തു.

vachakam
vachakam
vachakam


ചീഫ് ഗസ്റ്റ് ഷിക്കാഗോ കോൺസൽ ജനറൽ സോംനാഥ് ഘോഷിനെ യോഗത്തിൽ അവതരിപ്പിച്ചത് അയാന കിടങ്ങയിൽ ആയിരുന്നു,


vachakam
vachakam
vachakam

കെ.എ.സിയുടെ സിഗ്‌നേച്ചർ പരിപാടിയായി വിദ്യാഭ്യാസ പുരസ്‌കാരം അവാർഡ് നിർണ്ണയ കമ്മിറ്റി ചെയർ സന്തോഷ് അഗസ്റ്റിൻ ഈ വർഷം വിജയിയായത് ബിനോയ് സാവിയോ ആണ് എന്ന് പ്രഖ്യാപിച്ചു. സർട്ടിഫിക്കറ്റും ലൂക്കാച്ചൻ ആൻഡ് അല്ലിടീച്ചർ ദമ്പതികളുടെ സ്മരണ ഫലകവും റവ. ഫാ. ഹാം ജോസഫ് നൽകി.


അസോസിയേഷൻ ഈ വർഷം ബെസ്റ്റ് എന്റർപ്രിന്നെർ അവാർഡ് ടോം സണ്ണി (sunny financial strategies Inc) ലൈഫ് ടൈം അചീവ്‌മെന്റ് ഹെറാൾഡ് ഫിഗുരദോ എന്നിവരെ ഫലകം നൽകി ആദരിച്ചു.

vachakam
vachakam
vachakam


ഈ വർഷത്തെ പരിപാടികൾ വിജയിപ്പിക്കുന്നതിനായി മെഗാ സ്‌പോൺസറായി ടോം സണ്ണി (sunny financial strategies Inc), ഗ്രാൻഡ് സ്‌പോൺസേർസ് ആയി ഡോക്ടർ ജോ പുത്തൻ ( Alert  IT Solutions), ഹെറാൾഡ് ഫിഗുരദോ, പ്രമോദ് സക്കറിയാസ് & ടിനോ സൈമൺ (Secure business inc ), എലൻ സുരേന്ദ്രൻ (സീനിയർ മെഡി കെയർ സ്‌പെഷലിസ്റ്റ്), അറ്റോർണി സ്റ്റീവ് ക്രിഫൈസ് ഗോൾഡ് സ്‌പോൺസറായി തമ്പിച്ചൻ ചെമ്മാച്ചേൽ, ഡോക്ടർ ജിജി കളത്തിവീട്ടിൽ, സ്റ്റാൻലി ജോസഫ്, സൈജു സിറിയക്, ടോം പോൾ കിടങ്ങയിൽ, രാജ് പിള്ളൈ, സിൽവർ സ്‌പോൺസറായി എക്‌സിക്യൂട്ടീവ് അംഗങ്ങളും.  



വൈകുന്നേരം 6 മണിമുതൽ നടത്തിയ സോഷ്യൽ ഹവറിൽ കലാപ്രതിഭകളായ മത്തായി, മീനു  & ടീം, ശോഭാ ലിസ ജിബി & ടീം, ഇടവേളകളിൽ മാത്യു ജോസഫ്, പീറ്റർ കൊല്ലപ്പിള്ളി, ആൽഫി സുനിൽ എന്നിവരുടെ ഗാനം, ഡാൻസുകൾ സദസ്യർ ആസ്വദിച്ചു. കെ.എ.സി പ്രസിഡന്റ് ആന്റോ കവലയ്ക്കൽ അദ്ധ്യക്ഷ  പ്രസംഗവും, റവ. ഫാ. റവ. ഹാം ജോസഫ് ക്രിസ്തുമസ്/പുതുവത്സര സന്ദേശവും നൽകി. ആശംസാ പ്രസംഗങ്ങൾ നടത്തിയത് ഇല്ലിനോയിസ് സംസ്ഥാന പ്രതിനിധി ഹോണറബിൾ ഹാരി ബെന്റൻ ഗ്ലാഡ്‌സൺ വർഗീസ്, രാജ് പിള്ളൈ, ഹോണറബിൾ ശിവ് പണിക്കർ എന്നിവരാണ്. സെക്രട്ടറി സിബി പാത്തിക്കൽ നന്ദി പ്രകാശിപ്പിച്ചു.


വൈകുന്നേരം 8 മണിമുതൽ വിവിധ തരത്തിലുള്ള എന്റർടെയിൻമെന്റ് പരിപാടികൾ നടത്തി സദസ്യരെ ആനന്ദിപ്പിച്ചു. മത്തായിയുടെ നേതൃത്വത്തിൽ ഹിന്ദി സിനിമാ പാട്ടുകളും സൽസാ ഡാൻസും ഡോ. ക്രിതി, ബിനി, ഡോക്ടർ രജിത് മർവാഹ ബാങ്കടയും, സിനിമാറ്റിക് ഡാൻസും, ശോഭാ & ടീമിന്റെ പാട്ടും ഡാൻസും, അയാന കിടങ്ങയിൽ ടീമിന്റെ സിനിമാറ്റിക് ഡാൻസും കാണികൾ ആസ്വദിച്ചു. ഏകദേശം 11 മണിയോടെ യോഗം പര്യവസാനിച്ചു.


എംസിമാരായി പ്രവർത്തിച്ച് യോഗ നടപടികൾ നിയന്ത്രിച്ചത് ജോസ് ചെന്നിക്കര, നിഷാ ജോസഫ്, ലിജി ജോസഫ്, സീമ സിജിൻ, ലിറ്റി സുനിൽ എന്നിവർ ആയിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam