ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസും പുതുവത്സരവും വർണ്ണാഭമായി ആഘോഷിച്ചു. ടെക്സ്സ്‌സിലെ സ്റ്റാഫോർഡിലുള്ള സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ ഡിസംബർ 27 ശനിയാഴ്ച 5.30ന് ആഘോഷങ്ങൾ അരങ്ങേറി. തദവസരത്തിൽ 2026 ലേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങും നടന്നു.
ഫോർട്ട് ബൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്, ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, ഫോർട്ട് ബൻഡ് കൗണ്ടി ക്യാപ്ടൻ മനോജ് പൂപ്പാറയിൽ വിവിധ സഭാ വിഭാഗങ്ങളിലെ വൈദികർ തുടങ്ങി പ്രധാന ക്ഷണിതാക്കൾ ആയിരുന്നു.
ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ ക്രിസ്മസ് സന്ദേശം നൽകി. സെക്രട്ടറി രാജേഷ് വർഗീസ് സ്വാഗതം ആശംസിച്ചു. തുടർന്ന്പ്രസിഡന്റ് ജോസ് കെ. ജോൺ അധ്യക്ഷ പ്രസംഗം നടത്തി. ആയിരത്തോളം ആളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തു. ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് ഹൂസ്റ്റണിലെ പ്രമുഖ കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ക്രിസ്മസ് കരോൾ ഗാന മത്സരവും സംഘടിപ്പിക്കപ്പെട്ടു.
വാശിയേറിയ മത്സരത്തിൽ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർഡോക്‌സ് ചർച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. റജി വി. കുര്യൻ സ്‌പോൺസർ ചെയ്ത എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നേടി. രണ്ടാം സ്ഥാനം സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചർച്ച് നേടി. റെജി കോട്ടയം സ്‌പോൺസർ ചെയ്ത എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും സ്വന്തമാക്കി.
മൂന്നാം സ്ഥാനം സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർഡോക്‌സ് ചർച്ച്, ട്രിനിറ്റി മാർത്തോമ ചർച്ച് എന്നിവ നേടി. ജോജി ജോസഫ് സ്‌പോൺസർ ചെയ്ത എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനമായി നൽകി.
2026 ലേക്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട റോയ് മാത്യുവിനും ഡയറക്ടർ ബോർഡ് ഭാരവാഹികൾക്കും ട്രസ്റ്റീ ബോർഡ് ചെയർമാൻ ജിമ്മി കുന്നശ്ശേരി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഒപ്പം ട്രസ്റ്റി ബോർഡിലേക്ക് ക്ലാരമ്മ മാത്യുസും ജോസ് കെ. ജോണും പ്രതിജ്ഞ വാചകം ചൊല്ലി സ്ഥാനമേറ്റു. 2026 ജനുവരി 1 മുതൽ പുതിയ ഭരണസമിതി നിലവിൽ വരും.
പുതിയ വർഷത്തിൽ ട്രസ്റ്റീ ബോർഡിൽ നിന്ന് പിരിയുന്ന ചെയർമാൻ ജിമ്മി കുന്നശ്ശേരി, അംഗം അനിൽകുമാർ ആറന്മുള, ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായ മാത്യൂസ് ചാണ്ടപിള്ള, ക്രിസ്റ്റഫർ ജോർജ്, സുനിൽ തങ്കപ്പൻ, രേഷ്മ വിനോദ്, മിഖായേൽ ജോയ്, അലക്‌സ് മാത്യു, ജോൺ ഡബ്ലിയു വർഗീസ്, ജോസഫ് കുനാതൻ, ബിജോയ് തോമസ്, വിഘ്‌നേഷ് ശിവൻ, പ്രബിത്മോൻ വെള്ളിയാൻ, റീനു വർഗീസ് എന്നിവർക്കും ഇലക്ഷൻ കമ്മീഷണർ മാരായ മാർട്ടിൻ ജോൺ, ബാബു തോമസ്, പ്രിൻസ് പോൾ എന്നിവർക്കും ഫെസിലിറ്റി മാനേജർ മോൻസി കുറിയാക്കോസിനും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പങ്കെടുത്ത എല്ലാവർക്കും ക്രിസ്മസ് കേക്കും വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു. 2025ൽ മുപ്പത്തിരണ്ടോളം സാമൂഹിക സാംസ്‌കാരിക കലാ പ്രസക്തികളുള്ള പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്.
ബോർഡിന്റെ വലിയ പരിശ്രമങ്ങൾ അതിന്റെ പിന്നിലുണ്ട്, വിശേഷാൽ പ്രോഗ്രാം കൺവീനർ രേഷ്മ വിനോദ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. സാമ്പത്തികചിലവ് പരിഹരിക്കുവാൻ സ്‌പോൺസേർസ് വലിയപങ്കാണ് വഹിച്ചത്.
ഈ വർഷത്തെ പരിപാടികൾ വിജയപ്രദമാക്കുവാൻ സഹായിച്ച എല്ലാവർക്കും ട്രഷറർ സുജിത്ത് ചാക്കോ നന്ദി രേഖപ്പെടുത്തി.
സുജിത്ത് ചാക്കോ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
