വയനാട്: കമ്പളക്കാട് ആദിവാസി യുവാവിന് സഹോദരിയുടെ മകൻ്റെ മര്‍ദനമേറ്റ് ദാരുണാന്ത്യം.കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകന്‍ ജ്യോതിഷ് ആണ് ആക്രമണം നടത്തിയത്.
ഇന്നലെ രാത്രിയായിരുന്നു ദാരുണ സംഭവം നടന്നത്.ജ്യോതിഷ് മദ്യലഹരിയില്‍ ആയിരുന്നു ആക്രമണം നടത്തിയതെന്നാണ് ഉന്നതി നിവാസികള്‍ പറയുന്നത്.
അതേസമയം, നിലവില്‍ കേശവന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ കഴിഞ്ഞാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
