കണ്ണൂർ: മുല്ലപ്പള്ളി രാമചന്ദ്രനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള പ്രതികരണവുമായി മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
''ഇക്കാര്യം തീരുമാനിക്കേണ്ടത് ഞാനല്ല, പാർട്ടിയാണ്. എനിക്ക് ഒരു പാർട്ടിയുണ്ട്. എന്റെ പാർട്ടി പറയുന്നത് ഞാൻ കേൾക്കും. പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കും. ഇല്ലെങ്കിൽ ഇല്ല. വ്യക്തിപരമായി എനിക്ക് മത്സരിക്കണമെന്നോ വേണ്ടെന്നോ ഇല്ല'' - സുധാകരൻ പറഞ്ഞു.
നേരത്തേ മത്സരിക്കേണ്ടത് അനിവാര്യമാണെന്ന് പാർട്ടി നിർദേശിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു. തനിക്ക് മത്സരിക്കാനൊന്നും ഒരു കാലത്തും പ്രയാസമുണ്ടായിട്ടില്ലെന്നും മത്സരിക്കുകയാണെങ്കിൽ എവിടെ വേണമെങ്കിലും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സ്വാഗതംചെയ്യുമെന്ന വിശ്വാസവുമുണ്ട്. ഇതിൽ തന്റെ തീരുമാനമാണ് ഏറ്റവും പ്രധാനമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
