തിരുവനന്തപുരം: സിപിഐ ചതിയൻ ചന്തു ആണെന്ന വെള്ളാപ്പള്ളിയുടെ നിലാപടിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഐയും സിപിഐഎമ്മുമായി നല്ല ബന്ധമാണ് ഉള്ളത്.
വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകളോട് സിപിഐഎമ്മിന് യോജിപ്പുണ്ട്. മതനിരപേക്ഷ നിലപാടിൽ നിന്ന് വ്യതിചലിച്ച് അദ്ദേഹം എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം സിപിഐഎമ്മിനില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സിപിഐക്കെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രൂക്ഷ വിമർശനം ഉന്നയിച്ചത്. സിപിഐയിലുള്ളത് ചതിയൻ ചന്തുമാരാണെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുകയാണെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.
അതേസമയം, വെള്ളാപ്പള്ളി നടേശൻ്റെ ചതിയൻ ചന്തു പരാമർശത്തിന് മറുപടിപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. ജനങ്ങൾക്ക് എല്ലാവരെയും അറിയാമെന്നും ഈ പറഞ്ഞ ആളെയും അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു. ചതിയൻ ചന്തു എന്ന പേര് ആയിരം വട്ടം ചേരുന്നത് ആ തലയ്ക്കാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
