7 മക്കളെ തനിച്ചാക്കി നാൽവർ കുട്ടികളുടെ പിതാവ് അന്തരിച്ചു; കണ്ണീരോടെ ഒരു കുടുംബം

JUNE 26, 2026, 6:46 AM

ഷാർലറ്റ് (നോർത്ത് കരോളിന): കഴിഞ്ഞ ഡിസംബറിൽ ഒന്നിച്ച് ജനിച്ച നാൽവർ കുട്ടികളിലൂടെ വാർത്തകളിൽ നിറഞ്ഞ കാർലോസ് എബ്രഹാംസ് (35) അന്തരിച്ചു. നോർത്ത് കരോളിനയിലെ റസ്റ്റോറന്റ് ഉടമയായ കാർലോസിന്റെ അപ്രതീക്ഷിത വിയോഗം ഭാര്യ റോൺഞ്ചെറയെയും നാൽവർ കുട്ടികൾ ഉൾപ്പെടെയുള്ള ഇവരുടെ 7 മക്കളെയും കടുത്ത ദുഃഖത്തിലാഴ്ത്തി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു (ജൂൺ 20) കാർലോസിന്റെ മരണം. വന്ധ്യതാ ചികിത്സകളുടെ സഹായമില്ലാതെ കഴിഞ്ഞ ഡിസംബറിലാണ് ഇവർക്ക് രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടങ്ങുന്ന നാൽവർ കുട്ടികൾ ജനിച്ചത്.

16 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഭർത്താവ് പിരിഞ്ഞതോടെ, താൻ ഇനി പഴയതുപോലെ ആകില്ലെന്നും 7 മക്കളെ വളർത്താൻ ദൈവം കരുത്ത് നൽകട്ടെയെന്നും റോൺഞ്ചെറ സോഷ്യൽ മീഡിയയിൽ കുറിച്ചു. കുടുംബത്തെ സഹായിക്കാൻ സുഹൃത്തുക്കൾ ഗോഫണ്ട്മീ വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പി പി ചെറിയാൻ 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam