എക്സ്റ്റൺ മലയാളി അസോസിയേഷൻ അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം സമുചിതമായി ആഘോഷിച്ചു

JULY 16, 2026, 11:08 PM

എക്സ്റ്റൺ: പെൻസിൽവേനിയ ചെസ്റ്റർ കൗണ്ടിയിലെ എക്സ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളികളുടെ കലാസാംസ്‌കാരിക സാമൂഹികസംഘടനയായ എക്സ്റ്റൺ മലയാളി അസോസിയേഷൻ (EMA) സംഘടനയുടെ മഹത്തായ പൈതൃക പാരമ്പര്യങ്ങളും, അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികവും ദേശഭക്തി തുടിച്ചുനിന്ന അന്തരീക്ഷത്തിൽ ബഹുജനപങ്കാളിത്തത്തോടെ സമുചിതമായി ആഘോഷിച്ചു.

പെൻസിൽവേനിയയിലെ ഫിലാഡൽഫിയ കൗണ്ടിയോടു ചേർന്നുകിടക്കുന്ന ചെസ്റ്റർ, ബക്‌സ്, മോണ്ട്‌ഗോമറി, ഡെലവെയർ എന്നീ കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ സ്‌നേഹകൂട്ടായ്മയും, സൗഹൃദ പ്രവർത്തനവേദിയുമാണ് അഞ്ചുവർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള എക്സ്റ്റൺ മലയാളി അസോസിയേഷൻ.

ജൂലൈ 3 വെള്ളിയാഴ്ച്ച് എക്സ്റ്റണിലെ ആൽബർട്ട് മില്ലർ പാർക്കിൽ സംഘടിപ്പിക്കപ്പെട്ട ആഘോഷപരിപാടികളിൽ വെസ്റ്റ് വൈറ്റ്‌ലാൻഡ് ടൗൺഷിപ് ചെയർമാൻ ബ്രയാൻ ഡൺ, വൈസ് ചെയർമാൻ രാജേഷ് കംബാർദരെ, സൂപ്രവൈസർ ലിബി മഡറസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് USA@250 യുടെ മഹത്തായ സന്ദേശം പങ്കുവച്ചു. 

vachakam
vachakam
vachakam


എക്സ്റ്റൺ മലയാളി അസോസിയേഷൻ സെക്രട്ടറി ഡേവിഡ് ഫിലിപ് എല്ലാവരെയും ആഘോഷപരിപാടിയിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് കൗണ്ടി ഉദ്യോഗസ്ഥരും, എമാ ഭാരവാഹികളും ചേർന്ന് അമേരിക്കൻ പതാക ഉയർത്തി. കുട്ടികൾ അമേരിക്കൻ ദേശീയഗാനം ആലപിച്ചു.

ജയറാം രവീന്ദ്രൻ നടത്തിയ മുഖ്യപ്രഭാഷണത്തിൽ അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ മഹനീയതയും, അമേരിക്കൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന പൂർണസ്വാതന്ത്ര്യവും, നീതിബോധവും, സുരക്ഷയും, തുല്യഅവസരങ്ങളും അനുഭവിക്കുന്നതോടൊപ്പം ഭരണഘടന വിഭാവനം ചെയ്യുന്ന കടമകളും എല്ലാ പൗരന്മാരും ഉറപ്പുവരുത്തുകയും, അവസരങ്ങളുടെ നാടായ അമേരിക്കയിൽ ജീവിക്കുന്ന ഓരോ പ്രവാസിയും അതിനനുസൃണമായി പ്രവർത്തിക്കുകയും വേണമെന്ന് ഓർമ്മിപ്പിച്ചു.

vachakam
vachakam
vachakam

അമേരിക്കൻ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയ ഇതിഹാസപുരുഷന്മാരുടെ വേഷം അണിഞ്ഞു കുട്ടികൾ നടത്തിയ ദേശസ്‌നേഹം പ്രകടമാക്കിയ കോസ്റ്റ്യൂം പരേഡ് എല്ലാവരെയും ആകർഷിച്ചു. USA@250 ആഘോഷത്തിനുവേണ്ടി കസ്റ്റം ഡിസൈൻ ചെയ്തുണ്ടാക്കിയ കേക്ക് എല്ലാവരും പങ്കിട്ടു. 


ആഘോഷപരിപാടികളിൽ കൗണ്ടി ഉദ്യോഗസ്ഥരും, എക്സ്റ്റൺ മലയാളി കമ്മ്യൂണിറ്റി ലീഡേഴ്‌സും, പൊതുജനങ്ങളും ഒത്തുചേർന്നു എന്നത് ഒരുമയുടെയും, പരസ്പരസഹകരണത്തിന്റെയും സന്ദേശമായിരുന്നു. ചെസ്റ്റർ കൌണ്ടിയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള എല്ലാ എത്‌നിക് ഗ്രൂപ്പുകളെയും അവരുടെ പൈതൃക, കലാസാംസ്‌കാരിക ആഘോഷങ്ങൾക്ക് കലവറയില്ലാത്ത പിന്തുണയും സപ്പോർട്ടും കൗണ്ടി ഉദാരമായി നൽകുന്നു എന്നുള്ളതിന്റെ ഒരു നല്ല സൂചനകൂടിയായിരുന്നു ഈ സംയുക്ത സ്വാതന്ത്ര്യവാർഷിക ആഘോഷപരിപാടികൾ. 

vachakam
vachakam
vachakam

വെസ്റ്റ് വൈറ്റ്‌ലാൻഡ് ടൗൺഷിപ് സൂപ്രവൈസർ ലിബി മഡറസ് ഈ സംയുക്ത ആഘോഷപരിപാടികളിൽ പങ്കെടുത്ത ശേഷം തന്റെ ഔദ്യോഗിക ഫെയിസ് ബുക്ക് പേജിൽ പങ്കുവച്ച നല്ല അനുഭവങ്ങളും പ്രശംസയും ശ്രദ്ധേയമാണ്. 

വർഷങ്ങൾക്കുമുൻപ് ഇൻഡ്യയിൽനിന്നെത്തി അമേരിക്കയിൽ കുടുംബമായി ജീവിക്കുന്ന പ്രവാസികളായ നമ്മൾ അമേരിക്കൻ സമൂഹവുമായി നല്ലബന്ധത്തിൽ നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. കൗണ്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലും, ധനസമാഹരണത്തിലും, തെരഞ്ഞെടുപ്പു പ്രക്രിയകളിലും, പാർക്ക്/പൊതുസ്ഥലങ്ങൾ എന്നിവയുടെ ശുചീകരണപ്രവർത്തനങ്ങളിലും, നമ്മുടെ സഹകരണവും, സപ്പോർട്ടും അത്യാവശ്യമാണ്.


നമ്മുടെ പൈതൃകവും, പാരമ്പര്യ ഉൽസവങ്ങളും ആഘോഷിക്കുന്നതോടൊപ്പം അമേരിക്കൻ വിശേഷദിവസങ്ങളും നമ്മുടെ ചുറ്റുപാടുമുള്ള കമ്മ്യൂണിറ്റിക്കൊപ്പം ആഘോഷിക്കണം. എക്സ്റ്റൺ മലയാളി അസോസിയേഷൻ ഈ കാര്യത്തിൽ ഇതര മലയാളി കലാസാംസ്‌കാരിക സംഘടനകൾക്ക് മാതൃകയാണ്. 

ഇൻഡ്യൻ അമേരിക്കൻ പരസ്പര സഹകരണത്തോടെ വ്യക്തികളെയും, അതോടൊപ്പം നിവസിക്കുന്ന കമ്മ്യൂണിറ്റിയെയും ശക്തിപ്പെടുത്തുക, രാജ്യപാരമ്പര്യ ഉൽസവങ്ങളും, വിശേഷദിവസങ്ങളും കുട്ടികളും പൊതുസമൂഹവുമായി ആഘോഷിക്കുക, കലാവാസനകൾ പരിപോഷിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് എക്സ്റ്റൺ മലയാളി അസോസിയേഷൻ മുന്നോട്ടു കുതിക്കുന്നത്. 

ബിനീഷ് ജോർജ് (പ്രസിഡന്റ്), സൂര്യ അനീഷ് (വൈസ് പ്രസിഡന്റ്), ഡേവിഡ് ഫിലിപ് (സെക്രട്ടറി), പ്രശാന്ത് നായർ (ജോ. സെക്രട്ടറി), രമേഷ് പൂലക്കിൽ (ട്രഷറർ), ജയകൃഷ്ണൻ കൃഷ്ണകുമാർ (ജോ. ട്രഷറർ), ജിബിൻ സ്‌കറിയ (ഈവന്റ് കോർഡിനേറ്റർ), കമ്മിറ്റി മെബേഴ്‌സായ ബിജോയ്‌മോൻ സോമൻ, ലക്ഷ്മി നായർ, നിഷ ധർമരാജൻ, യുവശ്രീ അപ്പാസാമി, സുബിൻ സുഗുണൻ, അനൂപ് മധുസുദനൻ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.


ലോങ്ങ് ഹോളിഡേ വീക്കെൻഡ് ആയിട്ടുകൂടി നൂറിലധികം ആൾക്കാർ ഈ ചടങ്ങിൽ പങ്കെടുത്തു എന്നത് സംഘാടനമികവിന്റെ തെളിവാണ്. ബിനീഷ് ജോർജ് നന്ദി പ്രകാശിപ്പിച്ചു.
ഈവന്റ് കോർഡിനേറ്റർ ജിബിൻ സ്‌കറിയാ അറിയിച്ചതാണീ വിവരങ്ങൾ.

എക്സ്റ്റൺ മലയാളി അസോസിയേഷൻ നടപ്പിലാക്കി വരുന്ന വൈവിധ്യമാർന്ന പ്രോഗ്രാമുകളെക്കുറിച്ച് കൂടുതൽ അറിയാൻ അവരുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.

https://www.extonmalayali.org/

ഫോട്ടോ / വീഡിയോ ക്രെഡിറ്റ്: അർജുൻ സുതൻ / അനൂപ് മോഹനദാസൻ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam