തിരുവനന്തപുരം: എക്സൈസ് കമ്മീഷണറെ മാറ്റി പുതിയ ബാർ ലൈസൻസ് വിവാദത്തിന് പിന്നാലെയാണ് സാംബശിവ റാവുവിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയത്.
സാംബശിവ റാവുവിന്റെ നടപടികൾ ദുരൂഹമാണെന്നും വകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണെന്നും മന്ത്രി എം ലിജു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബാറുകൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാരിനെ അറിയിക്കണമായിരുന്നുവെന്നും മന്ത്രി നിലപാട് വ്യക്തമാക്കി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുതിയ ബാറുകൾക്ക് അനുമതി നൽകിയ വിവാദത്തിൽ ഈ ലൈസൻസ് റദ്ദാക്കുമെന്നും ഇതിനായി നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സാംബശിവ റാവുവിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
