സംസ്ഥാനത്ത്  വീണ്ടും സർവകാല റെക്കോർഡിലെത്തി വൈദ്യുതി ഉപയോഗം

APRIL 27, 2024, 1:54 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വർദ്ധനവ് തുടരുകയാണ്. കഴിഞ്ഞ ദിവസവും പീക്ക് ടൈം വൈദ്യുതി ആവശ്യകത പുതിയ സർവകാല റെക്കോർഡിൽ എത്തി. 

വെള്ളിയാഴ്ച ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ടിലേക്കാണ് എത്തിയത്. 104.86 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ കേരളത്തിലെ ആകെ വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 

ഉപഭോഗം കൂടുന്ന സാഹചര്യത്തിലും വൈദ്യുതി പാഴാക്കാതെ ശ്രദ്ധിക്കുന്നത് സമൂഹത്തിനാകെ ഗുണകരമായിരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 

vachakam
vachakam
vachakam

ആവശ്യത്തിനു മാത്രം വൈദ്യുതി ഉപയോഗിക്കുമ്പോൾ, ഇടക്കിടെ അധികലോഡ് കാരണം ഫീഡറുകളിൽ ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാനും സാധിക്കും.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങൾ ചാർജ്ജ് ചെയ്യരുതെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam