ഒരു മാസം മുമ്പ് അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നൊമ്പരമാകുമ്പോൾ

MAY 9, 2024, 10:22 AM

പയ്യോളി: നിങ്ങൾക്ക് ഓർമ്മയുണ്ടോ  ഒരു മാസം മുമ്പ് അച്ഛൻ വിഷം നൽകി രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ സംഭവം.

എസ് എസ് എൽസി  പരീക്ഷയെഴുതിയ അടുത്തദിവസമാണ് ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നല്‍കി അച്ഛൻ കൊലപ്പെടുത്തിയത്. 

ശേഷം അച്ഛന്‍ അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കു സമീപം പുതിയോട്ടില്‍ വള്ളില്‍ ലക്ഷ്മി നിലയത്തില്‍ സുമേഷ് തീവണ്ടിക്ക് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഗോപികയുടെ അമ്മ നേരത്തേ മരിച്ചിരുന്നു.

vachakam
vachakam
vachakam

​ഗോപികയുടെ മരണത്തിന് പിന്നാലെ നാട്ടുകാർക്ക് വീണ്ടും നൊമ്പരമാകുകയാണ് ​ഗോപികയും പത്താംക്ലാസ് ഫലം. 

എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എ യുമാണ് ലഭിച്ചത്.

 720 പേരാണ് പയ്യോളി ടി എസ് ജിവിഎച്ച്എസ് സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗോപികയുടെ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ആ വിജയം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വേദനയായി മാറി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam