ആദിവാസി യുവാവിനെ കാട്ടിറച്ചി വിറ്റു എന്ന കള്ള കേസിൽ കുടുക്കിയ സംഭവം: ഡിഫ്ഒ രാഹുലിന്  മുൻ‌കൂർ ജാമ്യം 

MAY 9, 2024, 10:53 AM

ദില്ലി: ഇടുക്കിയിൽ ആദിവാസി യുവാവിനെ കാട്ടിറച്ചി വിറ്റു എന്ന കള്ള കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിയായ ഡിഫ്ഒ രാഹുലിന് സുപ്രീം കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു.  കേസിലെ പതിനൊന്നാം പ്രതിയാണ് ഡിഫ്ഒ രാഹുൽ. 

2022 സെപ്തംബർ 20ന് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദിവാസി യുവാവിനെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തി എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 

പത്ത് ദിവസത്തെ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തന്നെ കള്ളക്കേസിൽ കുടുക്കിയ വിവരം യുവാവ് നാട്ടുകാരോട് പറഞ്ഞതും തുടര്‍ന്ന് വാര്‍ത്തയായതും. ഇതിന് പിന്നാലെ നടത്തിയ സമരങ്ങളുടെയും നിയമ പോരാട്ടത്തെയും തുടര്‍ന്നാണ്  ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. 

vachakam
vachakam
vachakam

നേരത്തെ രാഹുലിന്‍റെ ഹർജി പരിഗണിച്ച കോടതി ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന കേസിലെ പ്രതിയായ വനം വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിരുന്നു. ജസ്റ്റിസ്‌ സൂര്യകാന്ത്, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരടങിയ  ബെഞ്ചാണ് മൂൻ ജാമ്യം അനുവദിച്ചത്. 

മൂൻകൂർ ജാമ്യാപേക്ഷേയിൽ സുപ്രിം കോടതി സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. കള്ളക്കേസിൽ ആദിവാസി യുവാവ് സരുണിനെ ഉൾപ്പെടുത്തിയെന്ന പരാതിയിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ രാഹുലിന്‍റെ വാദം. രാഹുലിനായി അഭിഭാഷകരായ ജി പ്രകാശ്, ജിഷ്ണു എം എൽ എന്നിവരാണ്  ഹാജരായത്. ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തൻപുരയ്ക്കൽ സരുൺ സജിക്കെതിരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസ് ചുമത്തിയെന്നാണ് പരാതി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam