കൊല്ലം: മഴക്കാലമാണ്, പകർച്ച വ്യാധികളുടെ കാലമാണ്. പുറത്തിറങ്ങുമ്പോൾ കടകളിൽ നിന്ന് വാങ്ങുന്ന കുടിവെള്ളത്തിലും പൊതുജനങ്ങൾക്ക് ശ്രദ്ധവേണം.
കടയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ചതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് കൊല്ലം സ്വദേശി രഞ്ജിത്തിനെ.
മാലിന്യം കലർന്ന കുപ്പിവെള്ളമാണ് ഇയാൾ കുടിച്ചത്. വെള്ളം കുടിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. വെള്ളത്തിൽ വെളുത്ത പാടകളും മാലിന്യവും കണ്ടെത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടിൽ നിന്നെത്തുന്ന കുപ്പിവെള്ളമാണ് കണ്ടച്ചിറയിലെ വ്യാപാരസ്ഥാപനത്തിൽ നിന്നും വിൽപ്പന നടത്തിയത്. ഇത് കുടിച്ച ഉടനെ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
