മുംബൈ: ബോംബെ ഐഐടിയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ കോളജ് അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ സാഹില്‍ വക്കോഡയുടെ മരണത്തില്‍ അധ്യാപകരുടെ മാനസിക പീഡനമാണ് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മകനെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും സംഭവത്തില്‍ നീതി വേണമെന്നും സാഹിലിന്റെ അമ്മ ആവശ്യപ്പെട്ടു.
പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചാറ്റ്ജിപിറ്റി വഴി കോപ്പിയടിച്ചതിനാണ് സാഹിലിനെ പിടികൂടിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാല്‍ സംഭവത്തില്‍ അച്ചടക്ക നടപടികളൊന്നും എടുത്തിരുന്നില്ലെന്നും ഭാവി ജീവിതത്തെ ബാധിക്കില്ലെന്ന് സാഹിലിനെ ധരിപ്പിച്ചിരുന്നതായും അധ്യാപകര്‍ അവകാശപ്പെടുന്നു.
അധ്യാപകരുമായി സംസാരിച്ച് ഹോസ്റ്റല്‍ മുറിയിലേക്ക് മടങ്ങിയ സാഹിലിനെ വൈകിട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സാഹിന്റെ പിതാവ് മുംബൈ പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
