കണ്ണൂർ ആർഎസ്എസിൽ  നൂറോളം പേർ പാർട്ടി വിടാനൊരുങ്ങുന്നു

JUNE 15, 2024, 11:31 AM

തലശ്ശേരി: കണ്ണൂർ ആർഎസ്എസിൽ നിന്ന് നൂറോളം പേർ ആർഎസ്എസ് വിടാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.

 ഇരിട്ടി കീഴൂരിലെ സംഘം ഉടമസ്ഥതയിലുള്ള ഒൻപതര സെന്റ് സ്ഥലം വിൽപ്പനയിൽ ലക്ഷങ്ങൾ ക്രമക്കേട് നടന്നെന്ന് ആരോപണം ഉയരുന്നുണ്ട്.

ഇന്നും നാളെയുമായി തലശ്ശേരിയിൽ നടക്കുന്ന ജില്ലാ വാർഷിക ബൈഠക്കിൽ തീരുമാനമായില്ലെങ്കിൽ നൂറോളം പേർ ആർഎസ്എസ് വിടുമെന്നാണ് സൂചന.

vachakam
vachakam
vachakam

 20 ലക്ഷം രൂപ ആകെ സ്ഥലത്തിന് വിലമതിക്കും. എന്നാൽ അഞ്ചുലക്ഷം രൂപയേ കണക്കിൽ കാണിച്ചിട്ടുള്ളൂവെന്നാണ് ആരോപണം.

സംസ്ഥാന പ്രാന്ത കാര്യവാഹകിൻ്റെ വീടിനു മുന്നിലും വിഭാഗ് കാര്യാലയത്തിന് മുന്നിലും പോസ്റ്ററുകൾ ഉയർന്നു. പ്രാന്ത കാര്യവാഹകിന് 100 പേർ ഒപ്പിട്ട് പരാതി നൽകി. ഇതുസംബന്ധിച്ച അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് നിരവധിപേർ ആർഎസ്എസ് വിടാൻ ഒരുങ്ങുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam