കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിതയായ പെൺകുട്ടി ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ കേസ് കൂടി ചുമത്തി.
പ്രതി തലയോലപ്പറമ്പ് സ്വദേശി അനൂപിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഈ മാസം 31നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 19കാരി മരിക്കുന്നത്.
ജനുവരി 25ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി വിവിധ കാരണങ്ങൾ പറഞ്ഞു പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നു.
പെൺകുട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നിട്ടും വൈദ്യസഹായം നിഷേധിച്ച സാഹചര്യത്തിൽ കുറ്റകരമായ നരഹത്യ വകുപ്പുകൂടി ചുമത്താമെന്നു കിട്ടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
പുതിയ വകുപ്പു ചുമത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും ലഭിച്ച നിയമോപദേശത്തിൽ പറയുന്നു. നേരത്തേ ബലാത്സംഗ, വധശ്രമ കേസുകൾ പ്രതിക്കെതിരെ ചുമത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്