ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് സംസ്ഥാനങ്ങളില്‍ നിരീക്ഷകരെ നിയമിച്ച് കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റ്, കെ ജെ ജോര്‍ജ്, ഇമ്രാന്‍ പ്രതാപ് ഗര്‍ഹി, കനയ്യ കുമാര്‍ എന്നിവരാണ് എഐസിസി നിയോഗിച്ച നിരീക്ഷകര്‍.
ഭൂപേഷ് ബാഗേല്‍, ഡി കെ ശിവകുമാര്‍, ബന്ധു തിര്‍ക്കി എന്നിവര്‍ക്ക് അസമിന്റേയും മുകുള്‍ വാസ്‌നിക്, ഉത്തം കുമാര്‍ റെഡ്ഡി, ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ എന്നിവര്‍ക്ക് തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയും നല്‍കി.
സുദീപ് റോയ് ബര്‍മന്‍, ഷക്കീല്‍ അഹമ്മദ് ഖാന്‍, പ്രകാശ് ജോഷി എന്നിവര്‍ക്കാണ് പശ്ചിമബംഗാളിന്റെ ചുമതല. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിരീക്ഷകരുടെ പട്ടിക പുറത്തിറക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
