കോഴിക്കോട്: എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. മന്ത്രി എകെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂര്‍ കഴിഞ്ഞ തവണ മാണി സി കാപ്പന്‍റെ പാര്‍ട്ടിയായ എന്‍സികെക്കായിരുന്നു യുഡിഎഫ് നല്‍കിയത്.
ആലപ്പുഴ സ്വദേശിയും വ്യവസായിയുമായ സുള്‍ഫിക്കര്‍ മയൂരി സ്ഥാനാര്‍ത്ഥിയായി എത്തിയെങ്കിലും പ്രചാരണവുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറായില്ല.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് ഡിസിസി സെക്രട്ടറി കൂടിയായ ദിനേശ് മണി വിമത സ്ഥാനാര്‍ത്ഥിയായി പ്രചാരണവും തുടങ്ങി.
മണ്ഡലം പ്രസിഡന്റുമാരും പോഷകസംഘടനാ ഭാരവാഹികളും വിമത സ്ഥാനാര്‍ത്ഥിക്കൊപ്പം ചേര്‍ന്നതോടെ യുഡിഎഫ് നേതൃത്വവും വെട്ടിലായി.
ഇത്തവണയും സീറ്റ് ലഭിച്ചില്ലെങ്കില്‍ സമാന സാഹചര്യമുണ്ടാകുമെന്ന റിപ്പോര്‍ട്ട് ജില്ലാ നേതൃത്വം കെപിസിസിയെ അറിയിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
