തിരുവനന്തപുരം: ഇന്നലത്തെ ആശ്വാസം ഇന്നത് ആശങ്കയിലേക്ക്. കേരളത്തിലെ സ്വർണ വില വീണ്ടും കുതിച്ചുയർന്നു. ഇന്നലെ ഒരു പവന് 1,01,200 രൂപയായിരുന്നെങ്കിൽ ഇന്നത് 1,01,720 രൂപയായിട്ടാണ് വർധിച്ചത്.ഒരു ഗ്രാമിന് 65 രൂപയും ഒരു പവന് 520 രൂപയുമാണ് വർധിച്ചത്.
അതേസമയം, വെള്ളി വില ഇന്ന് ഇടിഞ്ഞിട്ടുണ്ട്. കേരളത്തിൽ വെള്ളിയുടെ വില ഗ്രാമിന് 251.90 രൂപയും കിലോഗ്രാമിന് 2,51,900 രൂപയുമാണ്.
വിവാഹ സീസണായതിനാൽ, സാധാരണക്കാർ അടക്കം പ്രതിസന്ധിയിലാണ്. പണിക്കൂലി കൂടി ചേരുമ്പോൾ ആഭരണങ്ങൾക്ക് വൻ തുക ചെലവാക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
