വമ്പന്‍ ഓഫര്‍! ഒരാള്‍ക്ക് 84 ലക്ഷം രൂപ വരെ; ഗ്രീന്‍ലന്‍ഡിനെ വിലയ്ക്കെടുക്കാന്‍ ട്രംപിന്റെ നീക്കം

JANUARY 9, 2026, 12:00 PM

വാഷിംഗ്ടണ്‍: ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാന്‍ പുതിയ തന്ത്രം മെനഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലന്‍ഡ് നിവാസികളെ ഡെന്മാര്‍ക്കില്‍ നിന്ന് പറിച്ചുനടാന്‍ ഓരോ വ്യക്തിക്കും 10,000 മുതല്‍ 100,000 ഡോളര്‍ (ഏകദേശം 8.4 ലക്ഷം മുതല്‍ 84 ലക്ഷം രൂപ) വരെ വാഗ്ദാനം ചെയ്യാനാണ് വൈറ്റ് ഹൗസ് നീക്കം. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏകദേശം 57000 മാത്രണ് ഗ്രീന്‍ലന്‍ഡിലെ ജനസംഖ്യ. ഓരോ പൗരനും ഒരു ലക്ഷം ഡോളര്‍ വീതം നല്‍കിയാല്‍ പോലും ആറ് ബില്യണ്‍ ഡോളര്‍ മാത്രമേ അമേരിക്കയ്ക്ക് ചെലവ് വരികയുള്ളൂ. ഈ തുക നല്‍കുന്നതിലൂടെ ഗ്രീന്‍ലന്‍ഡ് നിവാസികളെ ഡെന്‍മാര്‍ക്കില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും തുടര്‍ന്ന് അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കുകയുമാണ് ട്രംപ് ലക്ഷ്യമിടുന്നത്. ധാതുസമ്പന്നമായ ഗ്രീന്‍ലന്‍ഡ് ആര്‍ട്ടിക് മേഖലയിലെ സുരക്ഷാ കാര്യങ്ങളില്‍ അമേരിക്കയ്ക്ക് അതീവ പ്രാധാന്യമുള്ള ഇടമാണ്.

അമേരിക്കയുടെ നീക്കങ്ങള്‍ക്കെതിരെ കടുത്ത സൈനിക മുന്നറിയിപ്പാണ് ഡെന്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഗ്രീന്‍ലന്‍ഡിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചാല്‍ ഉത്തരവിനായി കാത്തുനില്‍ക്കാതെ വെടിയുതിര്‍ക്കാന്‍ ഡാനിഷ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

1952 ലെ സൈനിക നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും അധിനിവേശം നടത്തുന്നവര്‍ക്കെതിരെ 'ആദ്യം വെടിവെക്കുക, പിന്നെ ചോദ്യം ചെയ്യുക' എന്ന നയം തുടരുമെന്നും ഡെന്‍മാര്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam