പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്ന് ഒരു ഭീഷണിയും ഉണ്ടായിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ.
പറഞ്ഞ അഭിപ്രായത്തിൽ നിന്ന് യു ടേൺ അടിച്ചെന്ന് പറയുന്നത് ശരിയല്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ പാലക്കാട് മത്സരിക്കാന്‍ പറ്റില്ല എന്നാണ് ആദ്യം പറഞ്ഞത്. രാഹുൽ കുറ്റവിമുക്തനായി, അച്ചടക്ക നടപടി പാര്‍ട്ടി പിന്‍വലിച്ചാല്‍ മത്സരിക്കുന്നതിനെ എതിര്‍ക്കില്ല എന്നാണ് രണ്ടാമത് പറഞ്ഞത്.
തില്‍ എന്താണ് വൈരുദ്ധ്യമെന്നാണ് പി ജെ കുര്യൻ ചോദിക്കുന്നത്. മന്നം ജയന്തി ആഘോഷത്തിനിടെ രാഹുൽ തന്നോട് സൗഹാർദ സംഭാഷണമാണ് നടത്തിയതെന്നും പി ജെ കുര്യൻ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
