തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി 10, 11 (ശനി, ഞായർ) ദിവസങ്ങളിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
ശനിയാഴ്ച്ച രാത്രി 7 മണി മുതൽ 11.30 വരെയും ഞായറാഴ്ച്ച രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 04712558731, 9497730055 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ശനിയാഴ്ച്ച വൈകിട്ട് രാത്രി 7 മണി മുതൽ വിമൻസ് കോളേജ്, പനവിള, ബേക്കറി ഫ്‌ളൈ ഓവർ, ചാക്ക, പേട്ട, ആശാൻ സ്‌ക്വയർ, പാറ്റൂർ, ജനറൽ ആശുപത്രി, കലാഭവൻ മണി റോഡ്, ഡൊമസ്റ്റിക് എയർപോർട്ട് റോഡ്, ശംഖുമുഖം ഓൾ സെയിന്റ്‌സ്, ഗസ്റ്റ് ഹൗസ് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് അനുവദിക്കില്ല.
ഞായർ രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് മണി വരെ വിമൻസ് കോളേജ്, തൈക്കാട്, ചൂരക്കാട്ടുപാളയം, പാവർഹൗസ് റോഡ്, തമ്പാനൂർ ഫ്‌ളൈ ഓവർ, ശ്രീകണ്‌ഠേശ്വരം പാർക്ക്, എസ്പി ഫോർട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി റോഡ്. അരിസ്‌റ്റോ ജംഗ്ഷൻ, മാരാർജി ഭവൻ റോഡ്, നോർക്ക ജംഗ്ഷൻ, സംഗീത കോളേജ് റോഡ്, പിഎച്ച്ക്യു, ആൽത്തറ ജംഗ്ഷൻ, വെള്ളയമ്പലം, ടിടിലിസ ഗോൾഫ് ലിങ്ക്‌സ്, ഉദയപാലസ് റോഡ്, പൊന്നറ പാർക്ക്, മോഡൽ സ്‌കൂൾ ജംഗ്ഷൻ, പഞ്ചാപുര, ആശാൻ സ്‌ക്വയർ, പൊന്നറ പാർക്ക്, ചാക്ക, പാറ്റൂർ, പള്ളിമുക്ക്, പേട്ട, ഓൾ സെയിന്റ്, ഡൊമസ്റ്റിക് എയർപോർട്ട് റോഡ്, ശംഖുമുഖം എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കുന്നതായിരിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
