കൊല്ലം: കൊല്ലം മുഖത്തല നടുവിലേക്കരയിൽ മധ്യവയസ്കൻ വെന്തുമരിച്ചതായി റിപ്പോർട്ട്. പുരയിടത്തിൽ തീയിട്ടത് ആളിപ്പടരുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കാവനാട് കന്നിമേൽച്ചേരി സ്വദേശി ദയാനിധിയാണ് മരിച്ചത്.
ആളിപ്പടർന്ന തീയണക്കാൻ ശ്രമിക്കവേയാണ് അദ്ദേഹം അപകടത്തിൽപെട്ടത് എന്നതാണ് ലഭിക്കുന്ന വിവരം. വാടകയ്ക്ക് നൽകിയിരിക്കുന്ന വീടിനോട് ചേർന്ന പറമ്പിലാണ് അപകടം സംഭവിച്ചത്. പറമ്പ് കാടുപിടിച്ച് കിടക്കുന്നത് കണ്ട് തീയിടാൻ എത്തിയതായിരുന്നു ദയാനിധി.
എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ തീ ആളിപ്പടരുകയായിരുന്നു. തീ ആളിക്കത്തിയതിനെ തുടർന്ന് തുടർന്ന് അടുത്തുള്ള ആളുകളെയും ഫയർഫോഴ്സിനെയും ദയാനിധി വിവരമറിയിച്ചിരുന്നു. ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് തന്നെ തീ അണക്കാനുളള ശ്രമവും ദയാനിധി നടത്തിയിരുന്നു. എന്നാൽ 55കാരനായ അദ്ദേഹം തീയുടെ അകത്തേക്ക് മറിഞ്ഞുവീഴുകയും പൊള്ളലേറ്റ് മരണം സംഭവിക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
