തിരുവനന്തപുരം: മന്ത്രിയായാലും തന്ത്രിയായാലും ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.
ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു കുമ്മനത്തിൻ്റെ പ്രതികരണം.
കേസിൽ അന്വേഷണം ശരിയായ ദിശയിൽ തന്നെ പോകണമെന്നാണ് തൻ്റെ ആഗ്രഹം. മന്ത്രിയായാലും തന്ത്രിയായാലും നിയമം നിയമത്തിൻ്റെ വഴിക്ക് പോകണം.
ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം അതിൻ്റെ മർമപ്രധാന ഭാഗത്തേക്ക് കടന്നിട്ടുണ്ടോ എന്നതിൽ സംശയമുണ്ടെന്നും കുമ്മനം പറഞ്ഞു.
മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് എന്തായെന്നും ഇതിൽ ചില സംശയങ്ങളുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരായ സർക്കാർ നിലപാടിൽ ദുരൂഹതയുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു കുമ്മനത്തിൻ്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
