ഒട്ടാവ: ഇറാനിലുടനീളം പടര്‍ന്നുപിടിക്കുന്ന ജനകീയ പ്രക്ഷോഭം രണ്ടാഴ്ചയോട് അടുക്കുമ്പോള്‍ ഇറാനിയന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കനേഡിയന്‍ നഗരങ്ങളില്‍ നിരവധി ആളുകള്‍ പ്രകടനങ്ങള്‍ നടത്തി. ടൊറന്റോയിലെയും മോണ്‍ട്രിയലിലെയും പ്രതിഷേധക്കാര്‍ ഇസ്ലാമിക ഭരണകൂടത്തിന്റെ പതനത്തിനും 47 വര്‍ഷമായി അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇറാനിലെ മുന്‍ ഷായുടെ മകന്‍ റെസ പഹ്‌ലവിയുടെ തിരിച്ചുവരവിനും ആവശ്യപ്പെട്ടാണ് പിന്തുണ അറിയിച്ചത്.
ഇറാനിയന്‍ ഭരണകൂടത്തിന്റെ കൈകളില്‍ പീഡനവും മരണവും നേരിടേണ്ടി വന്ന് തെരുവിലിറങ്ങിയ ഇറാനിയന്‍ ജനതയുടെ ശബ്ദമാകാനാണ് താന്‍ മോണ്‍ട്രിയല്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് പ്രതിഷേധതത്ില്‍ പങ്കെടുത്ത കറ്റയൂണ്‍ ഹഗ്സാദെ പറഞ്ഞു. മോണ്‍ട്രിയലിന്റെ ഡൗണ്ടൗണില്‍ യുഎസ് കോണ്‍സുലേറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ ശനിയാഴ്ച അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കിയതിനെ സ്വാഗതം ചെയ്തു. കാനഡ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നുണ്ട്.
ഇറാന്‍ ഭരണകൂടം വ്യാഴാഴ്ച ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സേവനങ്ങള്‍ വിച്ഛേദിച്ചിരുന്നു. ഡിസംബര്‍ 28 ന് ആരംഭിച്ച ഇറാന്റെ സാമ്പത്തിക മാന്ദ്യത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധമാണ് ഇപ്പോള്‍ രാഷ്ട്രീയ പ്രക്ഷോഭം ആയി മാറിയിരിക്കുന്നത്. പ്രതിഷേധങ്ങളില്‍ 72 പേര്‍ കൊല്ലപ്പെടുകയും 2,300 ല്‍ അധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
