ബിഗ് ബോസ് താരങ്ങൾക്കും ചാരിറ്റി സിംഹങ്ങൾക്കും സംവരണം ചെയ്യാനുള്ളതല്ല കോൺഗ്രസ്‌ സീറ്റുകൾ : ഐഎൻടിയുസി യുവ തൊഴിലാളി വിഭാഗം 

JANUARY 10, 2026, 9:12 AM

ആലപ്പുഴ: കേരളത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമാണ് വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്ന് ഐഎൻടിയുസി യുവ തൊഴിലാളി വിഭാഗം.

പിആർ ഏജൻസികൾ കെട്ടിപ്പൊക്കിയ പുകപടലങ്ങൾക്കപ്പുറം സകല മേഖലകളും തകർത്തെറിഞ്ഞ പിണറായി വിജയന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ സർക്കാരിനെതിരെ വിധിയെഴുതാൻ കാത്തുനിൽക്കുകയാണ് കേരളത്തിലെ ജനങ്ങൾ.

അതെ സമയം ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം പറ്റാൻ ബിജെപിയും കാത്തിരിക്കുകയാണ്. ഈ സങ്കീർണമായ സാഹചര്യത്തിൽ സ്വയം പ്രഖ്യാപിത സ്ഥാനാർഥികളായി ബിഗ് ബോസ്സ് - റിയാലിറ്റി ഷോ താരങ്ങളും ചാരിറ്റി സിംഹങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

അത്തരക്കാർക്ക് സംവരണം ചെയ്യാനുള്ളതല്ല കോൺഗ്രസ്‌ സീറ്റുകൾ. പകരം പാർട്ടിക്ക് വേണ്ടി വെള്ളം കോരുകയും വിറകു വെട്ടുകയും ചെയ്ത തൊഴിലാളികൾക്ക് 10% സീറ്റുകൾ എങ്കിലും നൽകാൻ പാർട്ടി തയ്യാറാകണം. അക്കൂട്ടത്തിൽ യുവാക്കളും പരിചയ സമ്പന്നരും ഒരുപോലെ പരിഗണിക്കപ്പെടണം. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവ സ്ഥാനാർഥികൾ ഇടതു കോട്ടകളിൽ പോലും അംഗീകരിക്കപ്പെട്ടത് പാർട്ടിക്ക് പാഠമാകണം.

തുടർച്ചയായ തൊഴിലാളി വിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോകുന്ന മോദി സർക്കാർ കേന്ദ്രം ഭരിക്കുമ്പോൾ തൊഴിലാളി നേതാക്കൾ നിയമസഭയിലെത്തേണ്ടത് പാർട്ടിയുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്‌. കാലങ്ങളായി കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ കൊടി കെട്ടാനും പോസ്റ്റർ ഒട്ടിക്കാനും ആളെ കൂട്ടാനും പൊതുജനങ്ങൾക്കൊപ്പം അടിത്തട്ടിൽ പണിയെടുക്കാനും മാത്രമല്ല, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും ഐഎൻടിയുസി യോഗ്യരാണെന്ന കാര്യത്തിൽ കോൺഗ്രസ്‌ നേതാക്കൾക്ക് സംശയമുണ്ടോ എന്നും യുവ തൊഴിലാളി വിഭാഗം ചോദിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam