മുംബൈ: ബദ്ലാപൂര് ബാലപീഡനക്കേസിലെ പ്രതിയെ മുനിസിപ്പല്‍ കൗണ്‍സിലില്‍ കോര്‍പ്പറേറ്ററായി നിയമിച്ച് ബിജെപി നടപടിയില്‍ പ്രതിഷേധം. പീഡനം നടന്ന സ്കൂളില്‍ അന്ന് സെക്രട്ടറിയായിരുന്ന തുഷാര്‍ ആപ്തെയെയാണ് മഹാരാഷ്ട്ര താനെ ജില്ലയിലെ കുല്‍ഗാവ്- ബദ്ലാപൂര് മുനിസിപ്പല്‍ കൗണ്‍സിലില്‍ കോര്‍പ്പറേറ്ററായി നിയമിച്ചത്. മറ്റ് നാല് കോര്‍പ്പറേറ്റര്‍മാര്‍ക്കൊപ്പമായിരുന്നു ആപ്തെയുടെ നിയമനം.
കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ രുചിത ഘോര്‍പഡെ ആപ്തെയുടെ നിയമനം സ്ഥിരീകരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലിലെ അഞ്ച് കോ-ഓപ്റ്റഡ് കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ വെള്ളിയാഴ്ചയാണ് പൂര്‍ത്തിയായത്. ഇവരില്‍ രണ്ട് പേരെ ബിജെപിയും രണ്ട് പേരെ ശിവസേനയും ഒരാളെ എന്‍സിപിയുമാണ് നാമനിര്‍ദേശം ചെയ്തത്. സംഭവം വ്യാപക പൊതുജന രോഷത്തിനും വലിയ രാഷ്ട്രീയ പ്രതിഷേധത്തിനും കാരണമായതോടെ ബിജെപി പ്രതിരോധത്തിലാവുകയും ആപ്തെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്യുകയായിരുന്നു.
പോക്സോ കേസ് പ്രതിയായ ഒരാളെ കോര്‍പറേറ്ററായി നിയമിച്ചതിന്റെ ഔചിത്യത്തെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്. പീഡനം നടന്ന സ്കൂളിന്റെ സെക്രട്ടറിയായിരുന്ന ആപ്തെയ്ക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യം മറച്ചുവച്ചതിനാണ് കേസെടുത്തിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
